ഗോവ രാജ്യാന്തര ചലച്ചിത്ര മേള; ഇന്ത്യന്‍ പനോരമ ചിത്രങ്ങളുടെ ലിസ്റ്റില്‍ മൂന്ന് മലയാളം ചിത്രങ്ങള്‍
Oct 23, 2022, 11:48 IST
ഗോവയില്‍ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന 53-ാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യന്‍ പനോരമ ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു. ഫീച്ചര്‍ വിഭാഗത്തിലേക്ക് 25 സിനിമകളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 20 സിനിമകളുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മഹേഷ് നാരായണന് സംവിധാനം ചെയ്ത അറിയിപ്പ്, തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക എന്നിവ ഫീച്ചര്‍ വിഭാഗത്തിലേക്കും അഖില്‍ ദേവ് എം സംവിധാനം ചെയ്ത വീട്ടിലേക്ക് എന്ന ചിത്രം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.