'ഹൃദയം' ടീം വീണ്ടും, പ്രണവ് - വിനീത് - വൈശാഖ് ചിത്രം ഉടൻ തുടങ്ങും
Apr 12, 2023, 11:46 IST
‘ഹൃദയ’ത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒരുമിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങി. ആഗസ്റ്റിൽ ചിത്രീകരണം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന സിനിമ മെറിലാന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യമായിരിക്കും നിർമിക്കുക.
സിനിമ ഹിറ്റായതിന് പിന്നാലെ ട്രിപ് മോഡില്‍ ആയിരുന്നു പ്രണവ് മോഹന്‍ലാല്‍. സിനിമകളേക്കാളേറെ പ്രണവിന്റെ സിംപ്ലിസിറ്റി ആണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹൃദയം ഹിറ്റായതോടെ താരത്തിന്റെ അടുത്ത സിനിമയ്ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവും വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്. വിനീതിന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും നായകനാകുന്നത് പ്രണവ് ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.
തരംഗം സൃഷ്ടിച്ച ഹൃദയത്തിന് ശേഷം യാത്രയിലായിരുന്ന പ്രണവ് തിരിച്ചെത്തിയെന്നും വിനീത് ശ്രീനിവാസന്റെ തിരക്കഥ കേട്ട് സമ്മതമറിയിച്ചെന്നുമാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഈ വര്‍ഷം ഉണ്ടാകുമെന്നാണ് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം കഴിഞ്ഞ മാസം അറിയിച്ചത്. പ്രണവ് ടൂര്‍ ഒക്കെ കഴിഞ്ഞ് എത്തിയെന്നും കഥകള്‍ കേള്‍ക്കാന്‍ ഇരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ജലി മേനോന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാമും പ്രണവും നസ്രിയ നസീം ഒന്നിക്കുന്ന സിനിമയും വൈകാതെ ഉണ്ടാകും