LogoLoginKerala

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരവും ഹാസ്യനടനുമായ ആർ എസ് ശിവജി അന്തരിച്ചു

 
r s shivaji

ചെന്നൈ:  പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരവും ഹാസ്യ നടനുമായ ആർ എസ് ശിവജി അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. ശിവജി പ്രധാനമായും തമിഴ് സിനിമയിലാണ് പ്രവർത്തിച്ചിരുന്നത്. നടനും നിർമ്മാതാവുമായ എംആർ സന്താനത്തിന്റെ മകനായി 1956ൽ ചെന്നൈയിൽ ജനിച്ച ശിവജിക്ക് 66 വയസ്സായിരുന്നു.

നടൻ കമൽഹാസനുമായും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലുമായും ശിവജിക്ക് ശക്തമായ ബന്ധമാണ് ഉണ്ടായിരുന്നത്, വിജയകരമായ നിരവധി തമിഴ് പ്രോജക്ടുകൾക്ക് അദ്ദേഹം സംഭാവന നൽകിയാട്ടുണ്ട്. അഭിനയത്തിന് പുറമേ, അസിസ്റ്റന്റ് ഡയറക്ഷൻ, സൗണ്ട് ഡിസൈൻ, ഒന്നിലധികം തമിഴ് സിനിമകൾക്കുള്ള ലൈൻ പ്രൊഡക്ഷൻ തുടങ്ങിയ നിലകളിലും ശിവജി ശ്രദ്ധേയനായിരുന്നു.

കോലമാവു കോകില, ധാരാള പ്രഭു, അൻപേ ശിവം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. കൂടാതെ 1980-90 കളിലെ കമൽഹാസൻ സിനിമകളിലെ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ശിവാജി ശ്രദ്ധേയനാകുന്നത്. മരിക്കുന്നതിന് മുമ്പ്, കഴിഞ്ഞ ദിവസം  റിലീസ് ചെയ്ത യോഗി ബാബു നായകനായ 'ലക്കിമാൻ' എന്ന ചിത്രത്തിലാണ് ശിവജി അവസാനമായി അഭിനയിച്ചത്.