LogoLoginKerala

ഉണ്ണി മുകുന്ദന്റെ 'ഷെഫീക്കിന്‍റെ സന്തോഷം' ; ടീസര്‍ പുറത്തിറക്കി

 
unni
നവംബര്‍ 25 നാണ് ചിത്രം റിലീസ് ചെയ്യുക

 ഉണ്ണി മുകുന്ദനെ നായകനായെത്തുന്ന 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത്. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ചിത്രം നവാഗതനായ അനൂപ് പന്തളം ആണ് സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. നവംബര്‍ 25 നാണ് ചിത്രം റിലീസ് ചെയ്യുക.

പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. 'ഷെഫീക്കിന്റെ സന്തോഷ'ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. 

ഷാൻ റഹ്‍മാന്‍ ആണ് സം​ഗീത സംവിധാനം. എൽദോ ഐസക് ഛായാ​ഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത്, മേക്കപ്പ് അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് കെ രാജൻ, സൌണ്ട് ഡിസൈന്‍ രാജേഷ് പി എം, കളറിസ്റ്റ് വിവേക് നായര്‍.