LogoLoginKerala

തന്റെ വായില്‍ മയക്കുമരുന്ന് കുത്തിക്കയറ്റാന്‍ ശ്രമിച്ചിട്ടുണ്ട്, മകനും സംഭവിക്കാം: ടിനി ടോം

സിനിമയിൽ പോലീസിന് ഇന്‍ഫോര്‍മാര്‍മാരുണ്ടെന്നും ടിനി
 
Tiny Tom
കൊച്ചി- സിനിമയില്‍ വന്ന ശേഷം തന്റെ വായില്‍ മയക്കുമരുന്ന് കുത്തിക്കയറ്റാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ടെന്നും മകന്‍ സിനിമയില്‍ വന്നാല്‍ അവന്റെ വായിലും കുത്തിക്കയറ്റാന്‍ ആളുണ്ടാകുമെന്നും അമ്മ എക്‌സിക്യൂട്ടീവ് അംഗം ടിനി ടോം. മകനെ സിനിമയില്‍ വിടാത്തത് മയക്കുമരുന്നിനെ ഭയന്നാണെന്ന പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ട് ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ടിനി ടോം.
ധ്യാന്‍ പറഞ്ഞതില്‍ പ്രധാനമായും പറഞ്ഞത് മകന്റെ വായില്‍ ആരും കുത്തികേറ്റില്ല എന്നാണ്. എന്നാല്‍ കയറ്റും. എന്റെ വായില്‍ കുത്തികയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞാണ് അത് ചെയ്തത്. അവന്‍ എന്റെ മകന്‍ തന്നെ ആണല്ലോ. ഉറപ്പായും അവന്‍ ഈ രംഗത്ത് എത്തുമ്പോള്‍ അത് സംശയിക്കാം- ടിനി ടോം ഒരഭിമുഖത്തില്‍ പറഞ്ഞു.
മയക്കുമരുന്നിനെക്കുറിച്ച് പറഞ്ഞത് കൈയ്യടി കിട്ടാന്‍ വേണ്ടിയല്ല. സഹപ്രവര്‍ത്തകരെ മോശമാക്കാന്‍ ആല്ല അന്ന് പ്രസ്താവന നടത്തിയത്. എന്റെ കുടുംബാംഗങ്ങള്‍ ആയിട്ടാണ് സഹപ്രവര്‍ത്തകരെ കാണുന്നത്. അവരെ മോശമായി ചിത്രീകരിക്കില്ല. ഇങ്ങനെ ഉള്ളവരെ റോള്‍ മോഡല്‍ ആക്കരുത് എന്ന് ആണ് ഞാന്‍ പറഞ്ഞത്. ആരുടേയും പേര് പറഞ്ഞിട്ടില്ല. യൂണിവേഴ്‌സിറ്റി കലോത്സവത്തിന് എത്തി ലഹരിക്കെതിരെ ഒരു സന്ദേശം കൊടുത്തതാണ്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ഒക്കെയാണ് റോള്‍ മോഡല്‍സ്. മമ്മൂക്ക എപ്പോഴും ഉപദേശിക്കും ഫാമിലിയാണ് ഒന്നാമത് എന്ന്. നമ്മുക്ക് ഒരു കാറില്‍ ഒന്നിച്ച് പോകാന്‍ കഴിയുന്ന കുടുംബം അല്ലാതെ മറ്റൊരു ബന്ധം ഏതാണ് ഉള്ളത് എന്ന് അദ്ദേഹം ചോദിക്കും. മകനെ അഭിനയിപ്പിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ല. എന്റെ കുടുംബം സിനിമ കുടുംബം അല്ല. അതിനാല്‍ തന്നെ വീട്ടുകാര്‍ക്ക് സിനിമക്കാരന്‍ എന്ന് പറയുമ്പോ ആശങ്കയുണ്ടായിരുന്നു.
ധ്യാനിന്റെ അഭിമുഖത്തില്‍ അയാള്‍ ചെറുപ്പകാലത്ത് ലഹരി ഉപയോഗിച്ചതിന് വീട്ടില്‍ നിന്നും പുറത്തായത് അടക്കം പറയുന്നുണ്ട്. പക്ഷെ ധ്യാന്‍ ടിനിയെ തള്ളി എന്നത് മാത്രമാണ് വാര്‍ത്തയായത്. നടന്റെ പേര് പറയ് എന്ന് എല്ലാവരും പറയുന്നു. അദ്ദേഹത്തെ നമുക്ക് നാളെയും വേണം. ്‌പേര് പറഞ്ഞാല്‍ അവന്റെ ലൈഫ് പോകും. അയാളെ തിരിച്ചു വേണം എന്നാണ് ആഗ്രഹം. അയാളുടെ പേര് പറഞ്ഞിട്ടെന്താണ് നമ്മുക്ക് രക്ഷിക്കേണ്ടത് സമൂഹത്തെയാണ്. സിനിമയില്‍ എക്‌സൈസിന്റെയും പോലീസിന്റെയും ഇന്‍ഫോര്‍മാര്‍മാരുണ്ട്. അവര്‍ കൃത്യമായി വിവരങ്ങള്‍ മുകളിലേക്ക് അയക്കുന്നുണ്ട്. അവര്‍ ശ്രമിക്കുന്നത് ഈ ചെയിന്‍ കട്ട് ചെയ്ത് അവരെ രക്ഷപ്പെടുത്താനാണ്.