മലയാള സിനിമയിലെ ആദ്യ പിന്നണി ഗാനത്തിന് ഇന്ന് 75 വയസ്സ്
Sat, 25 Feb 2023

മലയാള സിനിമയിലെ ആദ്യ പിന്നണി ഗാനം പുറത്തിറങ്ങിയിട്ട് ഇന്ന് 75 വര്‍ഷം തികയുന്നു. 1948 ഫെബ്രുവരി 25ന് പുറത്തിറങ്ങിയ നിര്‍മ്മല എന്ന ചിത്രത്തിലൂടെയാണ് ആദ്യ മലയാള സിനിമ പിന്നണി ഗാനത്തിന് തുടക്കം കുറിച്ചത്. സിനിമയിലെ ഈ ഗാനം പാടിയത് തൃപ്പൂണിത്തുറ സ്വദേശിയായ വിമല ബി വര്‍മ്മയാണ്.
മലയാളത്തില്‍ ആദ്യമായി പിന്നണിഗാനം അവതരിപ്പിക്കപ്പെട്ടത് മലയാളത്തിലെ നാലാമത്തെ ശബ്ദ ചിത്രമായ നിര്‍മ്മലയിലൂടെയാണ്. മഹാകവി ജി. ശങ്കരക്കുറുപ്പ് എഴുതി, ഇ. ഐ. വാര്യര്‍ സംഗീതം നല്‍കിയ ഗാനം പാടിയത് അന്ന് അറാം ക്ലാസുകാരിയായിരുന്ന വിമല ബി വര്‍മ്മ. സേലത്തെ മോഡേണ്‍ തീയറ്ററില്‍ വെച്ചായിരുന്നു ഗാനങ്ങളുടെ റെക്കോര്‍ഡിംഗ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്ന് ആ അനുഭവം ഓര്‍ത്തെടുക്കുകയാണ്. മലയാളത്തിലെ ആദ്യ പിന്നണി ഗായിക.