ഭാര്യ രാധികയോടൊപ്പം വീട്ടുമുറ്റത്ത് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ച് സുരേഷ്ഗോപിയും
Tue, 7 Mar 2023

തൃശ്ശൂര്‍: ഭാര്യ രാധികയോടൊപ്പം വീട്ടുമുറ്റത്ത് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ച് നടന്‍ സുരേഷ്ഗോപിയും. ഷൂട്ടിങ്, ഔദ്യോഗിക തിരക്കുകളെല്ലാം മാറ്റിവച്ച് ആറ്റുകാല്‍ പൊങ്കാലദിവസം വീട്ടില്‍ ഉണ്ടാവാന്‍ സുരേഷ്‌ഗോപി എപ്പോഴും ശ്രമിക്കാറുണ്ട്.
എല്ലാ വര്‍ഷവും രാധിക ദേവിക്ക് പൊങ്കാല സമര്‍പ്പിക്കാറുമുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും ആറ്റുകാല്‍ പൊങ്കാല കുടുംബത്തോടൊപ്പം സമര്‍പ്പിക്കാനായതിന്റെ നിര്‍വൃതിയിലാണ് സുരേഷ്‌ഗോപി.