LogoLoginKerala

അന്തസ്സായി പണിയെടുത്ത് ഉണ്ടാക്കുന്ന കാശാണ് കൈനീട്ടമായി നൽകുന്നത്, അദാനിയുടെ പണമല്ല: സുരേഷ് ഗോപി

 
Suresh Gopi
തൃശൂർ - 64-ാമത്തെ വയസിൽ അന്തസായി പണിയെടുത്തുണ്ടാക്കുന്ന കാശാണ് കൈനീട്ടം കൊടുക്കുന്നതെന്ന് നടൻ സുരേഷ് ഗോപി.അദാനിയുടെ പണം വാങ്ങി ജനങ്ങൾക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ഗതികേട് തനിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നാട്ടികയിലെ ജനങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്ന ചടങ്ങിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം
അന്തസ്സായി പണിയെടുത്തു നട്ടെല്ലോടെയാണ് കാശുണ്ടാക്കുന്നത്. അതിൽ നിന്നാണ് ഞാൻ കൈ നീട്ടം നൽകുന്നത്അ. അതിനായി ആരുടെയും പുറകെ പോകേണ്ട ഗതികേട് തനിക്കില്ലെന്നും അത് ഇവിടുത്തെ ജനങ്ങൾക്ക്‌ നന്നായി മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു. 
ഇപ്പോൾ നടക്കുന്ന ജയരാജിന്റെ സിനിമയിൽ 4 ഫൈറ്റു ഞാൻ ചെയ്തു കഴിഞ്ഞു, ഈ 64 വയസ്സിലും ഞാൻ നടുവൊടിഞ്ഞു ഉണ്ടാക്കുന്ന കാശണിതു, ഞാൻ കൃത്യമായി ടാക്സ് കൊടുക്കുന്ന ആളാണ്. കണക്കുകൾ ആർക്ക് വേണേലും പരിശോധിക്കാം - സുരേഷ് ഗോപി പറഞ്ഞു