അരിക്കൊമ്പന്‍ സിനിമ വരുന്നു, നിര്‍മാണം എന്‍ എം ബാദുഷ, സംവിധാനം സാജിദ് യഹിയ
May 6, 2023, 10:50 IST

കൊച്ചി- ചിന്നക്കനാലിനെ വിറപ്പിക്കുകയും പെരിയാര്‍ വനത്തിലേക്ക് കാടുകടത്തപ്പെടുകയും ചെയ്യപ്പെട്ട അരിക്കൊമ്പന്‍ സിനിമയിലുമെത്തുന്നു. അരിക്കൊമ്പന്‍ എന്ന പേരില്‍ സാജിദ് യഹിയ സവിധാനം ചെയ്യുന്ന സിനിമയുടെ രചയിതാവ് സുഹൈല്‍ എം കോയയാണ്. ബാദുഷ സിനിമാസിന്റെ ബാനറില്‍ എന്‍ എം ബാദുഷയാണ് നിര്‍മാണം. നീതിയാണ് ലോകത്തെ ഏറ്റവും വലിയ ശക്തി എന്നാണ് സിനിമയുടെ വിശേഷണം. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും മാറ്റുന്നതിനുള്ള വനംവകുപ്പിന്റെ ദൗത്യമാണ് സിനിമയുടെ പ്രമേയമെന്നാണ് സൂചന. രണ്ടാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട അരിക്കൊമ്പന്റെ കഥ വികാരതീവ്രതയോടെ അവതരിപ്പിക്കുന്നതായിരിക്കും സിനിമയെന്നാണ് പോസ്റ്റര്‍ സൂചന നല്‍കുന്നത്.