LogoLoginKerala

വേദനയില്‍ നിന്ന് തിരിച്ചുവരും: പൃഥ്വിരാജ്

 
prithwiraj

വേദനയില്‍ നിന്ന് പോരാടി എത്രയും വേഗം താന്‍ തിരികെ വരുമെന്ന് നടന്‍ പൃഥ്വിരാജ്. കാലിന് പരിക്കേറ്റ് കീ ഹോള്‍ സര്‍ജറി ക!ഴിഞ്ഞ് വിശ്രമിക്കുന്ന നടന്‍ പൃഥ്വിരാജ് അപകടം നടന്നതിന് ശേഷം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

'അതെ, വിലയത്ത് ബുദ്ധയുടെ ഒരു ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെ ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാല്‍, എനിക്ക് കീ ഹോള്‍ സര്‍ജറി ചെയ്ത വിദഗ്ധരുടെ കൈകളിലാണ് ഞാന്‍. ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്. രണ്ട് മാസത്തോളം വിശ്രമവും ഫിസിയോതെറാപ്പിയുമാണ് ആവശ്യമാണ്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും, പൂര്‍ണ്ണമായി സുഖം പ്രാപിക്കാനും എത്രയും വേഗം പ്രവര്‍ത്തനത്തിലേക്ക് തിരികെ വരാനും വേദനയില്‍ നിന്ന് ഞാന്‍ പോരാടുമെന്ന് വാക്ക് തരുന്നു. എന്നെ തിരക്കിയ, സ്‌നേഹം പ്രകടിപ്പിച്ച എല്ലാവര്‍ക്കും നന്ദി' പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.