'ലാല്‍സലാമില്‍ രജനീകാന്ത് മൊയ്ദീന്‍ ഭായി

ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന 'ലാല്‍ സലാം' സിനിമയിലെ രജനികാന്തിന്റെ പുതിയ ഗെറ്റപ്പ് വൈറലായി. സിനിമയുടെ പുതിയ ക്യാരക്റ്റര്‍ പോസ്റ്ററാണ് ആരാധകര്‍ ഏറ്റെടുത്തത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ചുവന്ന തൊപ്പിയും കുര്‍ത്തയും ധരിച്ച് ഒരു കലാപത്തിനിടയില്‍ നടന്ന് വരുന്ന രജനികാന്തിന്റെ പോസ്റ്റര്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ചിത്രത്തില്‍ മൊയ്ദീന്‍ ഭായ് എന്ന കഥാപാത്രമായാണ് രജനി എത്തുന്നത്.
അര്‍ധരാത്രിയോടെയാണ് പോസ്റ്റര്‍ പുറത്ത് വന്നത്. വിഷ്ണു വിശാല്‍, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിച്ച് ഐശ്വര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.സംഗീതം - എ.ആര്‍. റഹ്‌മാന്‍, ഛായാഗ്രഹണം - വിഷ്ണു രംഗസാമി, എഡിറ്റര്‍ - പ്രവീണ് ഭാസ്‌കര്‍, പി ആര്‍ ഒ - ശബരി.