പ്രിയസംവിധായകന്‍ പത്മരാജന്റെ ജന്മദിനത്തില്‍ 'പ്രാവി'ന്റെ പ്രൊമോ ലോഞ്ച്
പത്മരാജന്‍ അനുസ്മരണ ചടങ്ങില്‍ പത്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍, രാധാലക്ഷ്മി പത്മരാജന്‍, ഫിലിം പ്രൊഡ്യൂസര്‍ ഗാന്ധിമതി ബാലന്‍, സിനിമാ സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍, സിനിമാ സംവിധായകന്‍ മധുപാല്‍, പൂജപ്പുര രാധാകൃഷ്ണന്‍ (നടന്‍), ഫിലിം പ്രൊഡ്യൂസര്‍ ശ്രീമൂവിസ് ഉണ്ണിത്താന്‍, സിനിമാ സംവിധായകന്‍ അനില്‍ ദേവ്, സിനിമാ സംവിധായകന്‍ പ്രശാന്ത് നാരയണന്‍, പ്രൊഫസര്‍ ഡോക്ടര്‍ മ്യൂസ് മേരി ജോര്‍ജ്, മുന്‍ ദൂരദര്‍ശന്‍ ഡയറക്ടര്‍ ബൈജു ചന്ദ്രന്‍, ഭാരത് ഭവന്‍ ഡയറക്ടറും സിനിമാ സംവിധായകനുമായ പ്രമോദ് പയ്യന്നൂര്‍, പ്രദിപ് പനങ്ങാട്(പത്മരാജന്‍ ട്രസ്റ്റ്) എന്നിവര്‍ പങ്കെടുക്കുന്നു.
പ്രാവിന്റെ പ്രൊമോഷന്‍ ലോഞ്ചില്‍ സിനിമാ നിര്‍മ്മാതാക്കളായ തകഴി രാജശേഖരന്‍(പ്രൊഡ്യൂസര്‍), എസ്.മഞ്ജുമോള്‍ (കോ പ്രൊഡ്യൂസര്‍), സംവിധായകന്‍ നവാസ് അലി,എഡിറ്റര്‍ ജോവിന്‍ ജോണ്‍, അഭിനേതാക്കളായ അമിത് ചക്കാലക്കല്‍, അഡ്വക്കേറ്റ് സാബുമോന്‍ അബ്ദുസമദ്, കെ യൂ മനോജ്, യാമി സോനാ, ആദര്‍ശ് രാജ, അജി ധന്വന്തരി തുടങ്ങി മറ്റു താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുക്കും. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.