LogoLoginKerala

ലേഡി സൂപ്പർസ്റ്റാറിന്റെ ഹൊറർ ചിത്രം കാത്ത് ആരാധകർ ; നയൻതാരയുടെ 'കണക്റ്റ്' ട്രെയിലര്‍ പുറത്തിറങ്ങി !

 
connect

നയൻതാര നായികയാകുന്ന 'കണക്റ്റി'എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ഇടവേളകളില്ലായെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

നയൻതാര നായികയായ ചിത്രം 'മായ'യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. ചിത്രത്തില്‍ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് 'കണക്റ്റ്' നിര്‍മിക്കുന്നത്.