LogoLoginKerala

മമ്മൂട്ടിയുടെ അവിസ്മരണീയ പ്രകടനം; നന്‍പകല്‍ നേരത്ത് മയക്കം ഉടന്‍ തിയറ്ററുകളിലേക്ക്

 
nanpakal nerath mayakkam

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഉടന്‍ തിയറ്ററുകളിലേക്ക്. കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നടന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറിന് സിനിമാപ്രേമികളുടെ തള്ളിക്കയറ്റമായിരുന്നു തീയറ്ററില്‍ ഉണ്ടായത്.

തുടര്‍ന്ന് ചിത്രം പ്രേക്ഷക സ്വീകാര്യതയ്ക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു ചിത്രം. എന്നാല്‍ ചിത്രം ഉടന്‍ എത്തുമെന്നല്ലാതെ റിലീസ് തീയതി ഇതുവരെ അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.