LogoLoginKerala

'നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ' ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു

 
nan

തിരുവനന്തപുരം: മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം എന്നതിനാല്‍ തന്നെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ചിത്രത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം 27മത് ഐഎഫ്എഫ്‌കെയില്‍ വേള്‍ഡ് പ്രിമീയറായി പ്രദര്‍ശിപ്പിക്കുകയും ജനപ്രിയ ചിത്രത്തിന് അവാര്‍ഡ് നേടുകയും ചെയ്തിരുന്നു.