LogoLoginKerala

‘കടുവ’ ഉടൻ വരും; നായകനായി പൃഥ്വിരാജ്

വിവാദ കഥാനായകൻ ‘കടുവാക്കുന്നേല് കുറുവാച്ചന്’ വീണ്ടും സജീവമാകുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന ചിത്രത്തിലും സുരേഷ് ഗോപിയുടെ ഇരുനൂറ്റിയമ്പതാം ചിത്രത്തിലെ കഥാപാത്രവും ഒരേ പേരിലെത്തുന്നത് വൻവിവാദത്തിന് വഴിവെച്ചിരുന്നു. എന്നാൽ പൃഥ്വിരാജ് നായകനാകുന്ന കടുവയുടെ ഷൂട്ടിങ് ഉടൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ് അണിയറപ്രവർത്തകർ. നായകൻ പൃഥ്വിരാജ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് കടുവയുടെ അപ്ഡേറ്റ് പുറത്ത് വിട്ടത്. സംവിധായകൻ ഷാജി കൈലാസും നിർമ്മാതാക്കളും മറ്റു അണിയറപ്രവർത്തകരും ചിത്രത്തിൻ്റെ …
 

വിവാദ കഥാനായകൻ ‘കടുവാക്കുന്നേല്‍ കുറുവാച്ചന്‍’ വീണ്ടും സജീവമാകുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന ചിത്രത്തിലും സുരേഷ് ഗോപിയുടെ ഇരുനൂറ്റിയമ്പതാം ചിത്രത്തിലെ കഥാപാത്രവും ഒരേ പേരിലെത്തുന്നത് വൻവിവാദത്തിന് വഴിവെച്ചിരുന്നു.

എന്നാൽ പൃഥ്വിരാജ് നായകനാകുന്ന കടുവയുടെ ഷൂട്ടിങ് ഉടൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ് അണിയറപ്രവർത്തകർ. നായകൻ പൃഥ്വിരാജ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് കടുവയുടെ അപ്ഡേറ്റ് പുറത്ത് വിട്ടത്. സംവിധായകൻ ഷാജി കൈലാസും നിർമ്മാതാക്കളും മറ്റു അണിയറപ്രവർത്തകരും ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിൻ്റെ പേരും ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ജൂലൈയോടെയാണ് ഷൂട്ടിങ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നത്.

എട്ട് വര്‍ഷത്തിന് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് കടുവ. മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം എന്ന സിനിമയുടെ സംവിധായകനുമായ ജിനു എബ്രഹാമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

https://www.facebook.com/PrithvirajSukumaran/photos/a.130999383621801/3340743705980670/