' പൊറാട്ടുനാടകം ' പൂജയും സ്വിച്ച്ഓണും മാര്‍ച്ച് 8ന്

സംവിധായകന്‍ സിദ്ദീഖിന്റെ നിര്‍മാണ മേല്‍നോട്ടത്തില്‍ എമിറേറ്റ്‌സ് പ്രൊഡക്ഷന്‍സും, മീഡിയ യൂണിവേഴ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ സിനിമ 'പൊറാട്ടുനാടകം'. പൂജയും സ്വിച്ച് ഓണും മാര്‍ച്ച് 8ന് ബുധനാഴ്ച രാവിലെ 7.30ന് ഉദുമ പാലക്കുന്ന് ഭഗവതിക്ഷേത്ര കഴകം ഭണ്ഡാരവീട്ടില്‍ വച്ച് നടക്കും.
സൈജു കുറുപ്പ് നായകനായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ദീഖിന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിരുന്ന നൗഷാദ് സാഫ്രോണാണ്. മോഹന്‍ലാല്‍,ഈശോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുനീഷ് വാരനാട് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ രാഹുല്‍ മാധവ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സുനില്‍ സുഗത,നിര്‍മ്മല്‍ പാലാഴി,ബാബു അന്നൂര്‍, ഷുക്കൂര്‍ വക്കീല്‍, അനില്‍ ബേബി,ചിത്ര ഷേണായി,ഐശ്വര്യ മിഥുന്‍ കോറോത്ത്, ജിജിന,ചിത്ര നായര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. കോതാമൂരിയാട്ടം,പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങള്‍ പശ്ചാത്തലമായി വരുന്ന 'പൊറാട്ട് നാടകം' കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രീകരിക്കുന്നത്. വടക്കന്‍ കേരളത്തിലെ ഗോപാലപുര എന്ന ഗ്രാമത്തില്‍ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ 'പൊറാട്ട് നാടകം' അവതരിപ്പിക്കുന്നത്. സംവിധായകന്‍ സിദ്ദീഖ് സ്വിച്ചോണ്‍ ചെയ്യും.
'പൊറാട്ടുനാടകം' നിര്‍മ്മാണം: വിജയന്‍ പള്ളിക്കര,നാസര്‍ വേങ്ങര, ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, സംഗീതം: രാഹുല്‍ രാജ്, ചിത്രസംയോജനം:രാജേഷ് രാജേന്ദ്രന്‍, വസ്ത്രാലങ്കാരം: സൂര്യ രവീന്ദ്രന്‍, ചമയം:ലിബിന്‍ മോഹന്‍, കല:സുജിത് രാഘവ്, പി.ആര്‍.ഒ: മഞ്ചു ഗോപിനാഥ്, മുഖ്യ സംവിധാന സഹായി: അനില്‍ മാത്യൂസ് പൊന്നാട്ട്, സഹ സംവിധാനം: കെ.ജി.രാജേഷ് കുമാര്‍, നിര്‍മാണ നിര്‍വ്വഹണം: ഷിഹാബ് വെണ്ണല, ലെയ്‌സണ്‍ ഓഫീസര്‍: ഖുബൈബ് കൂരിയാട്.