LogoLoginKerala

മമ്മൂട്ടിയുടെ 'ബസൂക്ക' ചിത്രീകരണം ആരംഭിച്ചു

 
Mammootty
 കൊച്ചി - അസോറ കഫെ 
 എന്ന ഹോട്ടലിലാണ് ഡിനോ സെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത് ഈ ലെക്കേഷനിലാണ്. മെയ് പത്തിന് ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും പന്ത്രണ്ടിനാണ് മമ്മൂട്ടി എത്തുന്നത് .
ആദ്യ രണ്ടു ദിവസങ്ങളിൽ യുവനിരയിലെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ അടക്കമുള്ള അഭിനേതാക്കൾ അഭിനയിച്ചു തുടങ്ങിയിരുന്നു.
ഗയിം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം തികഞ്ഞ ഹൈടെക്ക് മൂവിയായിരികും. പുത്തൻ ചിന്തകളും കൗശലവും, ബുദ്ധിയ്യം ഒത്തുചേർന്ന ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഒരു പക്ഷെ സമീപകാലത്തെ ഏറ്റവും പുതുമയും വ്യത്യസ്ഥവുമായ കഥാപാത്രം.
ട്രാവലും , ഉദ്വേഗവും കോർത്തിണക്കി പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം നൽകുകയാണ് നവാഗതനായ ഡിനു ഡെന്നിസ് . പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ കൂടിയാണ് ഡിനോ ഡെന്നിസ് .
ഗൗതം വാസുദേവ മേനോൻ, സണ്ണിവെയ്ൻ, ഷറഫുദ്ദീൻ ജഗദീഷ്,, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ (ബ്രിഗ് ബി ഫെയിം) സ്ഫടികം ജോർജ്, ദിവ്യാ പിള്ള , ഐശ്യര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം - മിഥുൻ മുകുന്ദൻ.
ചായാഗ്രഹണം - നിമേഷ് രവി.
എഡിറ്റിംഗ് - നിഷാദ് യൂസഫ്,
കലാസംവിധാനം - അനീസ് നാടോടി.
ചീഫ് അസ്റ്റോസ്റ്റിയേറ്റ് ഡയറക്ടർ - സുജിത്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി, രാജീവ് പെരുമ്പാവൂർ.
പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ.
തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു.
കൊച്ചി, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രികരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ: ബിജിത്ത് ധർമ്മടം.