LogoLoginKerala

ഞാൻ മരിച്ചാൽ ഉത്തരവാദി രഞ്ജു രഞ്ജിമാർ; സജ്‌ന ഷാജിയുടെ വീഡിയോ

വഴിയരികില് ബിരിയാണി കച്ചവടം നടത്തുകയായിരുന്ന സജ്ന ഷാജിക്കെതിരെ ആക്രമണം നടന്നിരുന്നു. ഇതിനെ തുടര്ന്ന് പൊതുസമൂഹം സജ്നക്ക് പിന്തുണയുമായെത്തിയിരുന്നു. അതേസമയം ചിലര് സോഷ്യല് മീഡിയയിലൂടെ സജ്നക്കെതിരെ ആരോപണങ്ങള് ഉന്നയിച്ചിരുന്നു. തുടർന്ന് സജ്ന ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. ഇപ്പോഴിതാ തന്റെ ആത്മഹത്യക്ക് കാരണമായി സജ്ന ചൂണ്ടിക്കാണിക്കുന്നത് പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിന്റെ ഇടപെടലുകൾ ആണെന്നാണ്. എന്റെ കമ്മ്യൂണിറ്റി എന്നെ ജീവിക്കാൻ അനുവദിക്കില്ലെന്നും ഞാൻ മരിച്ചാൽ അതിനുത്തരവാദികൾ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറും ഏയ്ഞ്ചൽ ഹണിയുമായിരിക്കുമെന്ന് സജ്ന പറയുന്നു. കോട്ടയം …
 

വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തുകയായിരുന്ന സജ്‌ന ഷാജിക്കെതിരെ ആക്രമണം നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് പൊതുസമൂഹം സജ്‌നക്ക് പിന്തുണയുമായെത്തിയിരുന്നു. അതേസമയം ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ സജ്‌നക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തുടർന്ന് സജ്‌ന ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി.

ഇപ്പോഴിതാ തന്റെ ആത്മഹത്യക്ക് കാരണമായി സജ്‌ന ചൂണ്ടിക്കാണിക്കുന്നത് പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിന്റെ ഇടപെടലുകൾ ആണെന്നാണ്. എന്റെ കമ്മ്യൂണിറ്റി എന്നെ ജീവിക്കാൻ അനുവദിക്കില്ലെന്നും ഞാൻ മരിച്ചാൽ അതിനുത്തരവാദികൾ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറും ഏയ്ഞ്ചൽ ഹണിയുമായിരിക്കുമെന്ന് സജ്‌ന പറയുന്നു.

കോട്ടയം സ്വദേശിയായ സജ്‌ന ഷാജി 13 വര്‍ഷം മുമ്പാണ് കൊച്ചിയിലെത്തിയത്. നിലനില്‍പ്പിനായി ട്രെയിനില്‍ ഭിക്ഷയെടുത്ത് ജീവിതം ആരംഭിച്ച സജ്‌ന പിന്നിട് വ്യത്യസ്ത ജോലികള്‍ ചെയ്തിരുന്നു. ലോക്ഡൗണ്‍ കാലത്ത് കൂടെയുള്ളവരുടെ കൂടി ജീവിതം മുന്നോട്ട് പോകുന്നതിന് വേണ്ടിയാണ് സജ്‌ന ബിരിയാണി കച്ചവടം ആരംഭിച്ചത്.

വീഡിയോ കാണാം:

https://www.facebook.com/1753372284876463/videos/1237417519968796