LogoLoginKerala

നടൻ പി ബാലചന്ദ്രൻ ആശുപത്രിയിൽ

സിനിമാ നടനും നാടക പ്രവർത്തകനും അധ്യാപകനുമായ പി. ബാലചന്ദ്രൻ ആശുപത്രിയിൽ. മസ്തിഷ്ക ജ്വരത്തെ തുടർന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. Also Read: സുൽത്താന്റെ വലയിൽ കൂടുതൽ പെൺകുട്ടികൾ? ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നാൽപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 2012 ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം നേടിയ ‘ഇവൻ മേഘരൂപൻ’ എഴുതി സംവിധാനം ചെയ്തു. Also Read: തിരുവനന്തപുരം സ്വർണ്ണക്കടത്ത്; ഫൈസൽ ഫരീദിനായി ഇന്റർപോൾ ബ്ലൂ …
 

സിനിമാ നടനും നാടക പ്രവർത്തകനും അധ്യാപകനുമായ പി. ബാലചന്ദ്രൻ ആശുപത്രിയിൽ. മസ്തിഷ്ക ജ്വരത്തെ തുടർന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.

Also Read: സുൽത്താന്റെ വലയിൽ കൂടുതൽ പെൺകുട്ടികൾ?

ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നാൽപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 2012 ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം നേടിയ ‘ഇവൻ മേഘരൂപൻ’ എഴുതി സംവിധാനം ചെയ്തു.

Also Read: തിരുവനന്തപുരം സ്വർണ്ണക്കടത്ത്; ഫൈസൽ ഫരീദിനായി ഇന്റർപോൾ ബ്ലൂ നോട്ടിസ്

തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലും എം.ജി യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിലും അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർ‍ഡ്, കേരള സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങിയ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.