ആരാണീ അഞ്ജലി മേനോൻ?
താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ വിവാദമായിരിക്കുകയാണല്ലോ. ഈ പരാമർശത്തിൽ പ്രതിഷേധിച്ച് നടി പാർവതി അമ്മയിൽ നിന്നും രാജി വച്ചിരുന്നു. അതേസമയം ആ അഭിമുഖം മുഴുവനായും കണ്ട സിനിമാമേഖലയിലെ പലരും ഇടവേള ബാബുവിനെ പിന്തുണച്ച് രംഗത്തെത്തുന്ന കാഴചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
Also Read: വിമാനത്താവളം സ്വകാര്യവത്ക്കരണം; സർക്കാരിന്റെ ഹർജി തള്ളി ഹൈക്കോടതി
“ഇന്നാണ് വിവാദമായ ഇൻറ്റർവ്യൂ കണ്ടത് ഇടവേള ബാബു ചേട്ടനെ ധമാക്ക സിനിമയിൽ വെച്ചാണ് പരിച്ചയപ്പെടുന്നത് വളരെ പോസിറ്റീവായ ഒരു വ്യക്തിയാണ് അദ്ദേഹം. പുള്ളി പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യമാണ്. അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ അമ്മയിൽ തന്നെ ഒരുപാട് നടീ നടൻമാർ ഉള്ളപ്പോൾ സംഘടനയിൽ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണമെന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് ഉള്ളത്?
പിന്നെ ഇന്റർവ്യൂ മുഴുവൻ കണ്ടാൽ വ്യക്തമാവും ബാബു ചേട്ടൻ എന്താ ഉദ്ദേശിച്ചത് എന്ന്, ആ വാക്കുകൾ വളച്ചൊടിച്ച് ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കണ്ട കാര്യമേ ഉണ്ടായിരുന്നില്ല” സംവിധായകൻ ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Also Read: ഡ്രൈവര്‍ക്ക് കോവിഡ് ബാധ; ഉമ്മന്‍ ചാണ്ടി നിരീക്ഷണത്തിൽ
‘അമ്മ സംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍വതി രാജി വച്ചതില്‍ പരിഹാസവുമായി കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയും രംഗത്ത് വന്നു. ഇന്ത്യയിൽ ആർക്കും എന്തും പറയാനും രാജിവെക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഉണ്ട്. കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലെ? ഗണേശ് കുമാര്‍ ചോദിക്കുന്നു.
“ഇന്ത്യയില്‍ ഒരു നല്ല ഭരണഘടനയുണ്ട്, അതനുസരിച്ച് ആര്‍ക്കും ആരെയും എന്തും പറയാം, മനസില്‍ തോന്നുന്ന കാര്യങ്ങള്‍ പ്രകടിപ്പിക്കാം. അതൊന്നും ചോദ്യം ചെയ്യാന്‍ നമുക്ക് അധികാരമില്ല” അമ്മ സംഘടന ആരുടെയും അവസരങ്ങള്‍ ഇല്ലാതാക്കിയിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.
‘സംഘടന ആരെയും വിളിച്ച് അവസരം കൊടുക്കരുതെന്നും പറയില്ല, അതൊക്കെ വെറുതെ പറയുകയാണ്. മോഹന്‍ലാലിനെ പോലെ മമ്മൂട്ടിയെ പോലെ ഇന്നസെന്റിനെ പോലുള്ള ആളുകളൊക്കെ ആരെയെങ്കിലും വിളിച്ച് ചാന്‍സ് കൊടുക്കരുതെന്നൊക്കെ പറയുമോ?” ഇങ്ങനെ പോകുന്നു ഗണേഷ്‌കുമാറിന്റെ വാക്കുകൾ.
Also Read: രാജ്യത്ത് കോവിഡ് വ്യാപാനം ഏറ്റവും കൂടുതൽ കേരളത്തിൽ
ഇതിനുപിന്നാലെ നടനും ടിവിതാരവുമായ ആദിത്യൻ ജയനും ഇടവേള ബാബുവിന് പിന്തുണയുമായി വന്നിരുന്നു. ആദിത്യൻ ജയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് നോക്കാം.
“ഇല്ലാത്ത ഇഷ്യൂസ് ഉണ്ടാക്കി ഉള്ളതുകൂടി നശിപ്പിക്കാതെ കിട്ടുന്ന ജോലി ചെയ്ത പോകൂ നടിമാരെ. ഈ രേവതി കാരണം അത്യാവശ്യം വർക്കുള്ള പാർവതിക്ക് പണി ഇല്ലാതാകും, ഇവർ ഭാവിയിലെ ഭാഗ്യലക്ഷ്മിമാർ” എന്നാണ് ആദിത്യൻ പ്രതികരണം നടത്തിയത്. നടനെ അംഗീകരിച്ചും പിന്തുണ അറിയിച്ചുമുള്ള നിരവധി കമന്റുകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.
Also Read: ജോസ് കെ മാണി വിഭാഗം നേതാക്കള്‍ ജോസഫ് പക്ഷത്തേക്ക്
എന്നാല്‍ കഴിഞ്ഞദിവസം ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍. “ആരാണ് ഈ ഇടവേള ബാബു?” എന്നാണ് അഞ്ജലിമേനോന്റെ ചോദ്യം. ഇതുകേൾക്കുന്ന മലയാളി സിനിമാ പ്രേക്ഷകർ ആരാണീ അഞ്ജലിമേനോൻ എന്ന് തിരിച്ചു ചോദിച്ചാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. കാരണം എങ്ങോ എപ്പോഴോ ഒന്നോ രണ്ടോ സിനിമ പിടിച്ച് അതിന്റെ പേരിൽ മലയാളസിനിമാ ലോകം ഭരിക്കാൻ എത്തുന്ന ഇത്തരക്കാരോട് ഉള്ളിന്റെ ഉള്ളിൽ എല്ലാർക്കും പുച്ഛം മാത്രം.
Also Read: അമർ അക്ബർ ആന്റണിക്ക് ശേഷം ജയസൂര്യ നാദിർഷ ചിത്രം
മലയാള സിനിമയിലെ തല മുതിർന്ന നടനായ മധു മുതൽ യുവതാരം ടോവിനോ തോമസ് വരെ ‘അമ്മ സംഘടനയിൽ അർപ്പിച്ചിട്ടുള്ള വിശ്വാസം വെറുതേയല്ല. അഭിനയരംഗത്തെ സാമ്പത്തികപ്രശ്നങ്ങൾ ആയാലും വ്യക്തിപരമായ ആവശ്യങ്ങൾ ആയാലും അമ്മയിൽ പരിഹാരമാർഗ്ഗങ്ങളുണ്ട്. അതു തന്നെയാണ് ഇരുപതിലധികം വർഷങ്ങളായി അംഗങ്ങൾക്ക് സ്വീകാര്യമായ സംഘടനയായി സജീവമായി അമ്മക്ക് നിലനിൽക്കാൻ സാധിക്കുന്നതും.
Also Read: നിനക്കൊക്കെ എല്ലിന്റെ ഇടയിൽ കുത്താണ്; ആദിത്യൻ ജയൻ
അത്തരത്തിലുള്ള ഒരു സംഘടയുടെ സെക്രട്ടറി എന്ന നിലക്ക് മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നമുണ്ടായാലും ഒരു കാര്യം തനിക്ക് നിർബന്ധമാണെന്ന പക്ഷക്കാരനാണ് ഇടവേള ബാബു. സിനിമാ ചിത്രീകരണം മുടങ്ങാൻ സമ്മതിക്കില്ല, കാരണം സിനിമ ഉണ്ടെങ്കിലേ നടീനടന്മാർ ഉള്ളൂ, അവർ ഉണ്ടെങ്കിലേ സംഘടനയുള്ളൂ. അതിനാൽ നിർമ്മാതാക്കൾക്ക് ബുദ്ധിമുട്ടുവരാത്ത രീതിയിൽ ആദ്യം ഷൂട്ടിംഗ്, പിന്നീട് സമവായം എന്ന രീതിയാണ് പരാതികളുമായി അമ്മയെ സമീപിക്കുന്നവരോട് സെക്രട്ടറിയുടെ നിലപാട്.
Also Read: സംഘടനിൽ നിന്ന് പോയവരെ എന്തിന് അഭിനയിപ്പിക്കണം? ഇടവേള ബാബുവിന് പിന്തുണയുമായി ഒമര്‍ ലുലു
മലയാളികൾ ജീവനുതുല്യം ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള പ്രഗത്ഭരുടെ അധ്വാനത്തിലും പ്രയത്നത്തിലും ഉയർന്നുവന്നതാണ് അമ്മ എന്ന സംഘടന. നൂറുകണക്കിന് അംഗങ്ങളുള്ള ആ സംഘടനയിലെ ഒരാളുടെ മാത്രം വാക്കുകൾ വളച്ചൊടിച്ച് ഫേസ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും തിളച്ചു മറിയുന്ന, മലയാള സിനിമയുടെ അപ്പോസ്തലന്മാരെന്ന് സ്വയം കരുതുന്നവരുടെ ഈ ആക്രോശം പൂർണ്ണചന്ദ്രനെ നോക്കി ഓരിയിടുന്ന ചില കൊടിച്ചിപ്പട്ടികളുടേതിന് സമാനമെന്ന് സിനിമയെ സ്നേഹിക്കുന്ന മലയാളികൾ കരുതിയാൽ അതിൽ തെറ്റുപറയാൻ കഴിയില്ല.
Also Read: എച്ച്ബിഒ, ഡബ്ല്യൂ ബി ചാനലുകള്‍ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു