LogoLoginKerala

ജഗദീഷ് ചേട്ടൻ ഒരു സിനിമ സംവിധായകൻ എന്ന നിലയിൽ കൂടി വരണം; വരും എന്നാണ് എന്റെ വിശ്വാസം

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പ്രിയതാരം ജദഗീഷ് അറുപത്തിയഞ്ചാം ജന്മദിനമാഘോഷിച്ചത്. സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേർ താരത്തിന് ജന്മദിനാശംസകൾ നേർന്നിരുന്നു. 350ൽ പരം ചിത്രങ്ങളിൽ വേഷമിട്ട്, ഇന്നും മലയാളികൾക്കിടയിൽ സജീവമായി നിൽക്കുന്ന താരമാണ് ജഗദീഷ്. ഈ വേളയിൽ ജഗദീഷുമായുള്ള നല്ലോർമ്മകൾ പങ്കുവയ്ക്കുകയാണ് നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി. സുശീലൻ. ഷിബു ജി. സുശീലൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.. ഞാൻ ചേട്ടനെ പരിചയപ്പെടുന്നത് 1993-1994ൽ ആണ് അതിനു ശേഷം കുറെ ചിത്രങ്ങൾ ഞാൻ ചേട്ടനോടൊപ്പം വർക്ക് …
 

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പ്രിയതാരം ജദ​ഗീഷ് അറുപത്തിയഞ്ചാം ജന്മ​ദിനമാഘോഷിച്ചത്. സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേർ താരത്തിന് ജന്മദിനാശംസകൾ നേർന്നിരുന്നു. 350ൽ പരം ചിത്രങ്ങളിൽ വേഷമിട്ട്, ഇന്നും മലയാളികൾക്കിടയിൽ സജീവമായി നിൽക്കുന്ന താരമാണ് ജഗദീഷ്. ഈ വേളയിൽ ജഗദീഷുമായുള്ള നല്ലോർമ്മകൾ പങ്കുവയ്ക്കുകയാണ് നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി. സുശീലൻ.

ഷിബു ജി. സുശീലൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം..

ഞാൻ ചേട്ടനെ പരിചയപ്പെടുന്നത് 1993-1994ൽ ആണ്

അതിനു ശേഷം കുറെ ചിത്രങ്ങൾ ഞാൻ ചേട്ടനോടൊപ്പം വർക്ക്‌ ചെയ്തു
മലയാളസിനിമയിൽ ഉയർന്ന വിദ്യാഭ്യാസം ഉള്ള നടൻ ജഗദീഷ് ചേട്ടൻ ആണ്
എംകോംമിനു റാങ്ക് വാങ്ങിയ ആൾ .

ബാങ്ക് ഉദ്യോഗസ്ഥൻ ആയി തുടങ്ങി
പിന്നെ കോളേജിൽ അധ്യാപകൻ അവിടെ നിന്ന് 1984ൽ മൈഡിയർ കുട്ടിച്ചാത്തനിലൂടെ നടൻ
അതിന്റെ ഇടയിൽ അധിപൻ എന്ന സിനിമയുടെ തിരക്കഥകൃത്ത്
അങ്ങനെ പല മേഖലയിൽ .അതിന്റെ ഇടയിൽ 2016ൽ നിയമസഭയിലേക്ക് മത്സരിച്ചു

ഡയറക്ടർ താഹ സാർ സംവിധാനം ചെയ്ത ഗജരാജമന്ത്രം എന്ന ചിത്രത്തിൽ ഞാൻ വർക്ക്‌ ചെയ്‌യുന്ന സമയത്ത് ജഗദീഷ് ചേട്ടന്റെ ഡ്യൂപ് ആയി കുറെ സീനുകൾ ഞാൻ ചെയേണ്ടതായി വന്നു. കാരണം
ആ സമയങ്ങളിൽ ജഗദീഷ് ചേട്ടൻ വളരെ തിരക്കുള്ള നടൻ ആയിരുന്നു

സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാൻ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടൻ.. എല്ലാവർക്കും അതിനു ഉള്ള മനസ്സ് കാണുകയില്ല എന്നത് ആണ് സത്യം

ഞാൻ ഇടക്ക് പല തവണ ചേട്ടന്റെ വീട്ടിൽ പോയിട്ടുണ്ട്
നല്ല ഒരു കുടുംബനാഥൻ

ചേട്ടന്റെ ഭാര്യ രമ ചേച്ചി.. ചേട്ടനെ പോലെ വളരെ തിരക്കുള്ള ഫോറൻസിക്ക് ഡിപ്പാർട്മെന്റിൽ ജോലി ആയിരുന്നു. ചേട്ടനെ ഷൂട്ടിംഗ് കൊണ്ട് പോകാൻ നമ്മൾ സാധാരണ കാർ ചെല്ലുമ്പോൾ
ചേച്ചിക്ക് പോകാൻ നീല ലൈറ്റ് വെച്ച കാറും പോലീസും വന്നിട്ടുണ്ടാകും..

രണ്ടു പെൺ കുട്ടികൾ ആണ് ജഗദീഷ് ചേട്ടന് .മൂത്തമകളുടെ കല്യാണത്തിന് എനിക്ക് പങ്കെടുക്കാൻ സാധിച്ചു
മരുമകൻ IPS ഓഫീസർ ആണ്

ജഗദീഷ് ചേട്ടൻ ഒരു സിനിമ സംവിധായകൻ എന്ന നിലയിൽ കൂടി വരണം…
വരും എന്നാണ് എന്റെ വിശ്വാസം.

പ്രിയപ്പെട്ട ജഗദീഷ് ചേട്ടന്
എന്റെയും കുടുബത്തിന്റെയും
ജന്മദിനആശംസകൾ നേരുന്നു.

ജഗദീഷ് ചേട്ടൻ ഒരു സിനിമ സംവിധായകൻ എന്ന നിലയിൽ കൂടി വരണം; വരും എന്നാണ് എന്റെ വിശ്വാസം