LogoLoginKerala

സച്ചിയുടെ വേര്‍പാടില്‍ ഒറ്റവാക്കില്‍ അനുശോചിച്ച് പൃഥ്വിരാജ്

‘പോയി’ എന്ന ഒറ്റവാക്കിലാണ് നടന് പൃഥ്വിരാജ് അനുശോചിച്ചത്. സച്ചിയുടെ ഫോട്ടോയും ഉള്ക്കൊള്ളിച്ചാണ് പൃഥ്വിയുടെ ഫെയ്സ്ബുക്ക്, ഇന്സ്റ്റഗ്രാം പോസ്റ്റുകള്. സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സൂപ്പര്ഹിറ്റ് സിനിമയാണ് അവസാനമായി റിലീസായ പൃഥ്വിരാജ് സിനിമയും. സച്ചിയുടെ തിരക്കഥയില് ഏറ്റവുമധികം അഭിനയിച്ച താരവും സച്ചിയുടെ സുഹൃത്തുമാണ് പൃഥ്വിരാജ്. സച്ചി-സേതു കൂട്ടുകെട്ടിലെ ആദ്യ തിരക്കഥയായ ചോക്ക്ലേറ്റിലും സച്ചി ആദ്യമായി സംവിധാനം ചെയ്ത അനാര്ക്കലിയിലും പൃഥ്വിരാജ് തന്നെയായിരുന്നു പ്രധാനവേഷത്തിലെത്തിയത്. സച്ചി അവസാനം രചന മാത്രം നിര്വ്വഹിച്ച ഡ്രൈവിങ് ലൈസന്സില് സൂപ്പര്താരത്തിന്റെ …
 

‘പോയി’ എന്ന ഒറ്റവാക്കിലാണ് നടന്‍ പൃഥ്വിരാജ് അനുശോചിച്ചത്. സച്ചിയുടെ ഫോട്ടോയും ഉള്‍ക്കൊള്ളിച്ചാണ് പൃഥ്വിയുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍. സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് സിനിമയാണ് അവസാനമായി റിലീസായ പൃഥ്വിരാജ് സിനിമയും. സച്ചിയുടെ തിരക്കഥയില്‍ ഏറ്റവുമധികം അഭിനയിച്ച താരവും സച്ചിയുടെ സുഹൃത്തുമാണ് പൃഥ്വിരാജ്.
സച്ചി-സേതു കൂട്ടുകെട്ടിലെ ആദ്യ തിരക്കഥയായ ചോക്ക്‌ലേറ്റിലും സച്ചി ആദ്യമായി സംവിധാനം ചെയ്ത അനാര്‍ക്കലിയിലും പൃഥ്വിരാജ് തന്നെയായിരുന്നു പ്രധാനവേഷത്തിലെത്തിയത്. സച്ചി അവസാനം രചന മാത്രം നിര്‍വ്വഹിച്ച ഡ്രൈവിങ് ലൈസന്‍സില്‍ സൂപ്പര്‍താരത്തിന്റെ വേഷത്തിലും പൃഥ്വിരാജ് എത്തി.

സച്ചിയുടെ വേര്‍പാടില്‍ ഒറ്റവാക്കില്‍ അനുശോചിച്ച് പൃഥ്വിരാജ്

എഴുതിയ തിരക്കഥകളിൽ ഭൂരിഭാഗവും ഹിറ്റുകളാക്കിയ സച്ചി സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ബോക്സോഫീസ് ഹിറ്റുകളായിരുന്നു. അടുത്ത കാലത്ത് ഇന്ത്യയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായ അയ്യപ്പനും കോശിയുമാണ് അവസാന ചിത്രം. ബിജുമേനോനും പൃഥ്വിരാജും ടൈറ്റിൽ റോളുകളിലെത്തിയ ചിത്രം ഹിന്ദി തമിഴ് തെലുങ്ക് അടക്കമുള്ള ഭാഷകളിൽ റീമേക്കിന് ഒരുങ്ങുന്നതും വലിയവാർത്തയായിരുന്നു. ഹിന്ദിയിലും തമിഴിലും തെലുങ്കിലും പ്രധാന വേഷങ്ങൾ ആരു ചെയ്യുമെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിലടക്കം ഇപ്പോഴും സജീവമാണ്. പ്രമേയത്തിലും അവതരണത്തിലും പുലർത്തിയ വ്യത്യസ്തതയാണ് സച്ചി ചിത്രങ്ങളുടെ പ്രത്യേകത. പ്രണയവും പകയും നർമവും പ്രതികാരവുമൊക്കെ വ്യത്യസ്ത ഭാവങ്ങളിൽ ആ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.