LogoLoginKerala

ലാലേട്ടനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് സ്വപ്‌ന സാക്ഷാത്ക്കാരമെന്ന് നടി സ്മിനു സിജോ

ആറാട്ടില് മോഹന്ലാലിനൊപ്പം അഭിനയിക്കാന് സാധിച്ചത് സ്വപ്ന സാക്ഷാത്ക്കാരമായാണ് താന് കാണുന്നതെന്ന് സ്മിനു പറയുന്നു. ലാലേട്ടനോടൊപ്പം ഒരു വേഷം ചെയ്യാന് സാധിക്കുക എന്നത് വലിയ ഭാഗ്യമാണെന്നും സ്മിനു പറഞ്ഞു. പ്രേക്ഷകരുടെ മനസ്സില് ചുരുങ്ങിയ കാലം കൊണ്ട് ഇടം നേടിയ നടിയാണ് സ്മിനു സിജോ. ഈ വര്ഷം അഞ്ച് ചിത്രങ്ങളിലാണ് സ്മിനു വേഷമിട്ടത്. ഓപ്പറേഷന് ജാവയിലെ ആന്റണിയുടെ അമ്മയുടെ കഥാപാത്രമായും സ്മിനു ശ്രദ്ധിക്കപ്പെട്ടു. നായാട്ടില് ജോജു ജോര്ജിന്റെ ഭാര്യാ വേഷത്തിലും യുവത്തില് നഴ്സായും സ്മിനു തിളങ്ങി. മോഹന്ലാല് നായകനാകുന്ന ആറാട്ട് …
 

ആറാട്ടില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് സ്വപ്‌ന സാക്ഷാത്ക്കാരമായാണ് താന്‍ കാണുന്നതെന്ന് സ്മിനു പറയുന്നു. ലാലേട്ടനോടൊപ്പം ഒരു വേഷം ചെയ്യാന്‍ സാധിക്കുക എന്നത് വലിയ ഭാഗ്യമാണെന്നും സ്മിനു പറഞ്ഞു.

പ്രേക്ഷകരുടെ മനസ്സില്‍ ചുരുങ്ങിയ കാലം കൊണ്ട് ഇടം നേടിയ നടിയാണ് സ്മിനു സിജോ. ഈ വര്‍ഷം അഞ്ച് ചിത്രങ്ങളിലാണ് സ്മിനു വേഷമിട്ടത്. ഓപ്പറേഷന്‍ ജാവയിലെ ആന്റണിയുടെ അമ്മയുടെ കഥാപാത്രമായും സ്മിനു ശ്രദ്ധിക്കപ്പെട്ടു. നായാട്ടില്‍ ജോജു ജോര്‍ജിന്റെ ഭാര്യാ വേഷത്തിലും യുവത്തില്‍ നഴ്‌സായും സ്മിനു തിളങ്ങി.

മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ട് എന്ന ചിത്രത്തിലും പ്രധാനപ്പെട്ട ഒരു വേഷത്തെ സ്മിനു അവതരിപ്പിക്കുന്നുണ്ട്. ആറാട്ടില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് സ്വപ്‌ന സാക്ഷാത്ക്കാരമായാണ് താന്‍ കാണുന്നതെന്ന് സ്മിനു പറയുന്നു. ലാലേട്ടനോടൊപ്പം ഒരു വേഷം ചെയ്യാന്‍ സാധിക്കുക എന്നത് വലിയ ഭാഗ്യമാണെന്നും സ്മിനു പറഞ്ഞു.

ആറാട്ട് സിനിമയില്‍ റിയാസ് ഖാന്റെ ഭാര്യയായിട്ടാണ് സ്മിനു എത്തുന്നത്. ലാലേട്ടന്റെ കൂടെ ചെറിയ ഡയലോഗുകള്‍ സിനിമയിലുണ്ട്. തുടക്കത്തില്‍ തന്നെ മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകളുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കണക്കാക്കുന്നു എന്ന് സ്മിനു പറഞ്ഞു.

ദൂരെ നിന്ന് ആരാധിച്ച താരങ്ങളാണ് മമ്മൂക്കയും ലാലേട്ടനും. മമ്മൂക്കയുടെ ഫോട്ടോ കണ്ട് ഒരു കാലത്ത് അസൂയ തോന്നിയിട്ടുണ്ട്. ലാലേട്ടന്റെ കൂടുതല്‍ വിശേഷങ്ങളും തമാശകളും ചിത്രം ഇറങ്ങിയ ശേഷം പറയാം. ലാലേട്ടന്റെ ഡാന്‍സും അഭിനയവും ഒരു രക്ഷയില്ല, സ്മിനു പറയുന്നു.

ഭ്രമം എന്ന ചിത്രത്തില്‍ പൃഥിരാജിനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചെന്നും അത്യാവശ്യം വലിയ റോളില്‍ തന്നെയാണ് ഭ്രമത്തില്‍ അഭിനയിച്ചതെന്നും സ്മിനു പറഞ്ഞു. അര്‍ജുന്‍ അശോകന്‍ നായകനായ മെമ്പര്‍ രമേശന്‍ വാര്‍ഡ് 9 എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതും അജു വര്‍ഗീസിനൊപ്പം അഭിനയിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും സ്മിനു പറയുന്നു.

പ്രണവ് മോഹന്‍ലാലിനൊപ്പവും ദുല്‍ഖര്‍ സല്‍മാനിനൊപ്പവും നല്ല വേഷങ്ങള്‍ ചെയ്യണമെന്നുണ്ടെന്നും ഇരുവരെയും ഒരുപാട് ഇഷ്ടമാണെന്നും സ്മിനു സിജോ പറഞ്ഞു.