LogoLoginKerala

ചിൽഡ്രന്‍സ്- ഫാമിലി ചിത്രമായ 'മോമോ ഇന്‍ ദുബായ്' യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി

 
momo
ശിശുദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്

അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്​ലം സംവിധാനം ചെയ്യുന്ന ചിൽഡ്രന്‍സ്- ഫാമിലി ചിത്രമായ 'മോമോ ഇന്‍ ദുബായ്‌' എന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.  ശിശുദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

https://fb.watch/gO_jHxoQri/

ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സക്കരിയ, ഹാരിസ് ദേശം, പി ബി അനീഷ്, നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് മോമോ ഇന്‍ ദുബായ് നിര്‍മ്മിച്ചിരിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സജിത് പുരുഷു നിർവഹിക്കുന്നു. ബി കെ ഹരിനാരായണൻ, ഡോ. ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയാം എന്നിവര്‍ സംഗീതം പകരുന്നു. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിർമാതാവാവുന്ന ചിത്രം കൂടിയാണിത്. 

എഡിറ്റിംഗ് രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനിംഗ് ഗോകുല്‍ ദാസ്, മോഹൻദാസ്, മേക്കപ്പ് മുഹമ്മദ് അനിസ്, വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ് സിനറ്റ്​ സേവ്യര്‍, പരസ്യകല പോപ്കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍ വിക്കി & കിഷന്‍, കാസ്റ്റിംങ്ങ് ഡയറക്ടര്‍ നൂറുദ്ധീന്‍ അലി അഹമ്മദ്, പ്രൊഡക്ഷന്‍ കോഡിനേഷന്‍ ഗിരീഷ് അത്തോളി, പി ആർ ഒ- എ എസ് ദിനേശ്.