LogoLoginKerala

‘ടുമോറോ’ ; ഇംഗ്ലീഷ് സിനിമയിൽ താരമാകാൻ മോളി കണ്ണമാലി !

 
‘ടുമോറോ’ ; ഇംഗ്ലീഷ് സിനിമയിൽ താരമാകാൻ മോളി കണ്ണമാലി !

കോളനി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെ ബ്രേക്ക് എടുത്ത് നിൽക്കുകയായിരുന്നു താരം . ഇതിനിടെയാണ് ഈ അവസരം വന്നുചേർന്നത്

മലയാളികൾക്ക് അഭിമാനമായി നടി മോളി കണ്ണമാലി ഹോളിവുഡ് സിനിമയിൽ അഭിനയിക്കാനൊരുങ്ങുന്നു. ടുമോറോ എന്നു പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ രചനയും നിർമാണവും സംവിധാനവും ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളി ജോയ് കെ. മാത്യുവാണ്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി.ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആന്തോളജി ചിത്രമാണിത്.

സിനിമയിൽ മോളിയെ കൂടാതെ പല രാജ്യാന്തര താരങ്ങളും അഭിനയിക്കുന്നുണ്ട്. മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ് കെ മാത്യു, എലൈസ്, ഹെലന്‍, സാസ്‌കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. ലോകത്തെ വിവിധ സ്ഥലങ്ങൾ സിനിമയുടെ ലൊക്കേഷനാകും.

സഹകരണത്തിന്‍റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂർത്തങ്ങളാവുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു. കോളനി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെ ബ്രേക്ക് എടുത്ത് നിൽക്കുകയായിരുന്നു താരം . ഇതിനിടെയാണ് ഈ അവസരം വന്നുചേർന്നത്.