ബോബി -സഞ്ജയ്- മനു അശോകന്‍ ടീമിന്റെ പുതിയ ചിത്രം 'ഹാ യൗവനമേ' ടൈറ്റില്‍ പോസ്റ്റര്‍
ഉയരെ,കാണെ കാണെ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബോബി- സഞ്ജയ്യും സംവിധായകന്‍ മനു അശോകനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'ഹാ യൗവനമേ ' എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍.
കാണേ കാണേ എന്ന ചിത്രത്തിനു ശേഷം ഡ്രീം ക്യാച്ചര്‍നൊപ്പം ഷാമ്‌സ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 1983, ക്വീന്‍ കാണെ കാണെ എന്നീ മൂന്ന് ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ടി. ആര്‍ ഷംസുദ്ദീന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. നഷ്ടപ്പെടുന്നതിലെ സന്തോഷം എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
മത്സര പരീക്ഷകളുടെ റിസള്‍ട്ട് പേജില്‍ ഫെയില്‍ഡ് എന്ന് സ്റ്റാമ്പ് ചെയ്ത രീതിയിലുള്ള ഒരു വേറിട്ട പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ നിന്നുതന്നെ തോല്‍വിയെക്കാള്‍ ഉപരി തോല്‍വിയില്‍ നിന്നും സന്തോഷം കണ്ടെത്തുന്നവരുടെ ജീവിതത്തിലേക്കുള്ള ഒരു യാത്രയായിരിക്കും ഈ ചിത്രം എന്ന് സൂചന നല്‍കുന്നു. നോട്ട്ബുക്കിന് ശേഷം പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബോബി- സഞ്ജയ്യുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം ആയിരിക്കും ' ഹാ യൗവനമേ'.
സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു ടൈറ്റില്‍ പുറത്തിറക്കിയത്. വൈവിധ്യമാര്‍ന്ന തിരക്കഥകളിലൂടെ ശ്രദ്ധേയരായ ബോബി- സഞ്ജയും മനു അശോകനും ഡ്രീം ക്യാച്ചറിനൊപ്പം ചേരുമ്പോള്‍ പ്രേക്ഷക പ്രതീക്ഷയും വാനോളം ഉയരുന്നു. ഈ പുതിയ ചിത്രത്തിലൂടെ ഈ ഹിറ്റ് കൂട്ടുകെട്ട് പ്രേക്ഷകര്‍ക്ക് വീണ്ടും പുതുമയാര്‍ന്ന ഒരു ചിത്രം സമ്മാനിക്കും എന്ന പ്രതീക്ഷയാണ് പുതിയ പോസ്റ്റര്‍ നല്‍കുന്നത്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.