വിടവാങ്ങിയത് ചിരിയുടെ സാമ്രാജ്യം വാണ കോഴിക്കോടന്‍ സുല്‍ത്താന്‍
വിടവാങ്ങിയത് ചിരിയുടെ സുല്‍ത്താന്‍
മലയാള സിനിമക്ക് മാമുക്കോയ ചിരിയുടെ സുല്‍ത്താനായിരുന്നുവെങ്കിലും ജീവിതത്തില്‍ അദ്ദേഹം സിനിമയിലെ ഹാസ്യം കലര്‍ത്തിയില്ല. ഇന്നസെന്റ് സിനിമയിലും ജീവിതത്തിലും ചിരിപ്പിച്ചപ്പോള്‍ തിരശീലയില്‍ ചിരിപ്പിച്ച മാമുക്കോയ ജീവിത്തില്‍ ഗൗരവ സ്വഭാവക്കാരനായിരുന്നു. അഭിനയിച്ചു തുടങ്ങിയാല്‍ സ്‌റ്റേജിലായാലും ലൊക്കേഷനിലായാലും അദ്ദേഹത്തിന്റെ നര്‍മബോധം പൊട്ടിച്ചിരികള്‍ സൃഷ്ടിച്ചു. മലയാള സിനിമയിലെ പരമ്പരാഗത ഹാസ്യാഭിനയ ശൈലിയെ ഒരു ഭാഷയെ കേന്ദ്രീകരിച്ചുള്ള നര്‍മത്തിലേക്ക് കൊണ്ടുവന്നതില്‍ പ്രധാനിയാണ് മാമുക്കോയ. കോഴിക്കോടന്‍ ഭാഷ ഇത്രത്തോളം ജനകീയമാക്കുന്നതില്‍ മാമുക്കോയയോളം വിജയിച്ച മറ്റൊരു കലാകാരനില്ല.
നാടോടിക്കാറ്റിലെ 'ഗഫൂര്‍ക്കാ ദോസ്ത്'എന്ന ഒറ്റ തഗ്ഗ് ഡയലോഗിലൂടെ മാമുക്കോയയുടെ ഗഫൂര്‍ എന്ന ചെറിയ കഥാപാത്രത്തിന് മലയാള സിനിമയില്‍ കള്‍ട്ട് പരിവേഷം കിട്ടി. റാംജി റാവ് സ്പീക്കിംഗ് എന്ന സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ കന്നിചിത്രത്തിലെ ഹംസക്കോയയുടെ ബാലര്‍ഷ്ണാ...എന്ന ഡയലോഗ് ഇന്നും ട്രോളുകളില്‍ നിറയാറുണ്ട്. ഹിസ് ഹൈനസ് അബ്ദുള്ളയില്‍ രാജകൊട്ടാരത്തില്‍ നമ്പൂതിയായി വേഷം മാറിയെത്തി അബദ്ധത്തില്‍ കോഴിക്കോടന്‍ സ്ലാങ്ങില്‍ പറഞ്ഞ 'മാണ്ട' ഒറ്റ ഡയലോഗാണ് തീയറ്ററില്‍ ഏറ്റവുമധികം പൊട്ടിച്ചിരി സൃഷ്ടിച്ചത്. സീരിയസ് കഥാപാത്രങ്ങളെയും മാമുക്കോയ തന്‍മയത്വത്തോടെ അവതരിപ്പിച്ച് കൈയടി നേടി. പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു. 2001 ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ്, ഇ.എം അഷ്‌റഫിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളില്‍ നായകനായി.അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളിലൊണ്. അടുത്തിടെ മാമുക്കോയക്ക് അര്‍ബുദം ബാധിച്ചിരുന്നു. തൊണ്ടയിലായിരുന്നു കാന്‍സര്‍. 33 റേഡിയേഷന്‍, ആറു കീമോതെറാപ്പി എന്നിവയ്ക്ക് വിധേയനായതോടെ അസുഖം നിയന്ത്രണ വിധേയമായിരുന്നു.
കോഴിക്കോട്ടുകാരുടെ സ്വന്തമായിരുന്നു മാമുക്കോയ. കോഴിക്കോട്ടുകാരനായതില്‍ അദ്ദേഹം എന്നും അഭിമാനം കൊണ്ടു. നല്ലഭക്ഷണവിഭവങ്ങള്‍, സംഗീതം, സാഹിത്യം ഇതിന്റെയൊക്കെയൊരു കൂട്ടായ്മയാണ് കോഴിക്കോട്. എന്റെ വലിയ ലോകം. കോഴിക്കോട്ടുകാരല്ലാത്തവര്‍ നമ്മളോട് പറയുമ്പോഴാണ് കോഴിക്കോടിന്റെ സവിശേഷത മനസ്സിലാകുന്നത്. അത് കേള്‍ക്കുമ്പോള്‍ നമുക്ക് ഉള്ളിലൊരു ആനന്ദമുണ്ട്. കോഴിക്കോട്ടുകാരനെന്ന നിലയില്‍ ഉള്ളിലൊരു അഭിമാനമുണ്ട്- മാമുക്കോയ ഒരിക്കല്‍ പറയുകയുണ്ടായി. സിനിമാനടന്‍ ആകുന്നതിന് മുമ്പ് കല്ലായിപ്പുഴയോരത്തെ മരമില്ലുകളില്‍ ജോലിക്ക് പോയിരുന്ന കാലഘട്ടം അദ്ദേഹത്തിനുണ്ടായിരുന്നു. അന്ന് നടകമായിരുന്നു മാമുക്കോയയുടെ തട്ടകം.
1946 ജൂലായ് 5ന് കോഴിക്കോടാണ് മാമുക്കോയ ജനിച്ചത്. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ നാടകപ്രവര്‍ത്തനത്തില്‍ സജീവമായി. തുടര്‍ന്ന് നാടകത്തില്‍ നിന്ന് സിനിമയിലേക്കെത്തി. 1979ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമി ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് സിബി മലയില്‍ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂട്ടാം എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തിലെ അറബിക് മുന്‍ഷിയുടെ വേഷം ഹിറ്റാവുകയായതോടെ സത്യന്‍ അന്തിക്കാടിന്റെയും പ്രിയദര്‍ശന്റെയും ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായി മാമുക്കോയ. സംഭാഷണത്തിലെ ഉരുളക്കുപ്പേരി മറുപടികള്‍ പലതും മാമുക്കയുടെ സംഭാവനകളായിരുന്നു. കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകള്‍ റോളിനായി ശുപാര്‍ശ ചെയ്ത ചരിത്രമാണ് മാമുക്കോയക്കുള്ളത്.
സന്ദേശത്തിലെ എ.കെ പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍ മാമ, വെട്ടത്തിലെ ഹംസക്കോയ, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദന്‍ മേസ്തിരി, നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ നമ്പീശന്‍, കളിക്കളത്തിലെ പൊലീസുകാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, പെരുമഴക്കാലത്തിലെ അബ്ദു, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ.എല്‍ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേറ്റ വേളൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ് ചിത്രങ്ങള്‍.
ട്ടത്തിലെ ഹംസക്കോയ, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദന്‍ മേസ്തിരി, നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ നമ്പീശന്‍, കളിക്കളത്തിലെ പൊലീസുകാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, പെരുമഴക്കാലത്തിലെ അബ്ദു, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ.എല്‍ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേറ്റ വേളൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ് ചിത്രങ്ങള്‍.