LogoLoginKerala

'ഒരുത്തീ'യുടെ വിജയത്തിന് ശേഷം വി കെ പ്രകാശിന്റെ സംവിധാനത്തിൽ മംമ്ത മോഹൻദാസിന്റെ 'ലൈവ്' എത്തുന്നു

 
mamta
മംമ്തയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്

ഒരുത്തീ'യുടെ വിജയത്തിന് ശേഷം വി കെ പ്രകാശിന്റെ സംവിധാനത്തിൽ മംമ്ത മോഹൻദാസ് നായികയായെത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു.ലൈവ്'എന്നാണ് മംമ്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ പേര്. മംമ്തയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. സാമൂഹ്യ പ്രസക്തിയുള്ള ത്രില്ലർ ആയാണ് സിനിമ ഒരുങ്ങുന്നത്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

നവ്യ നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ഒരുത്തീ'യുടെ വിജയത്തിന് ശേഷം വി കെ പ്രകാശും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ലൈവ്.  

ഫിലിംസ് 24ന്റെ ബാനറിൽ ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ ഇവരുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണിത്. രണ്ടുതവണ ദേശീയ പുരസ്കാരം നേടിയ നിഖിൽ എസ് പ്രവീണാണ് ചിത്രത്തിന്റെ ചായഗ്രഹകൻ. സുനിൽ എസ് പിള്ളയാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. പ്രശസ്ത സംഗീതസംവിധായകൻ അൽഫോൺസ് സംഗീതവും, ദുന്ദു രഞ്ജീവ്‌ കലാസംവിധാനവും നിർവ്വഹിക്കുന്നു. ആശിഷ് കെ യാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. നവംബർ 18ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.