ലുലു ഫാഷൻ വീക്കിൻ്റെ ആറാം പതിപ്പിന് കൊച്ചി ലുലു മാളിൽ തുടക്കം
Apr 26, 2023, 22:37 IST
ഫാഷൻ വീക്കിന് തുടക്കമിട്ട് റാംപിൽ ആദ്യം ചുവടുവെച്ചത് മിസിസ് വേൾഡ് സർഗം കൗശൽ
കൊച്ചി - അഞ്ച് ദിനങ്ങളിലായി അരങ്ങേറുന്ന ഫാഷൻ്റെ ആഘോഷത്തിന് കൊച്ചി ലുലു മാളിൽ തുടക്കമായി.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ഇവന്‍റായ ലുലു ഫാഷന്‍ വീക്ക് മിസിസ് വേൾഡ് സർഗം കൗശൽ റാമ്പ് വാക്ക് നടത്തിയാണ് തുടക്കം കുറിച്ചത്.
തുടർന്ന് ലിവൈസ്, സ്പൈക്കർ, ഐഡന്റിറ്റി, വി ഐ പി, ജോക്കി , അമേരിക്കൻ ടൂറിസ്റ്റർ എന്നീ ബ്രാൻഡുകൾക്കു വേണ്ടി പ്രമുഖ മോഡലുകൾ അഞ്ച് ഷോകളിലായി റാമ്പിൽ ചുവടുവച്ചു.
ഫ്‌ലൈയിംഗ് മെഷീനുമായി സഹകരിച്ച് ലിവൈസ് അവതരിപ്പിക്കുന്ന ഫാഷന്‍ വീക്കിൽ 58 പ്രമുഖ ബ്രാന്‍ഡുകളുടെ ഏറ്റവും ആകര്‍ഷകമായ സ്പ്രിംഗ്/സമ്മര്‍ കളക്ഷനുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് നൂറിലധികം ഫാഷന്‍ ഷോകളാണ് അരങ്ങേറുക. രണ്ട് പതിറ്റാണ്ടിലധികമായി ഫാഷന്‍ രംഗത്തുള്ള മുംബൈയിലെ പ്രമുഖ കൊറിയോഗ്രാഫര്‍ ഷാക്കിര്‍ ഷെയ്ഖാണ് ഷോകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ വ്യവസായം അടക്കമുള്ള മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. ഇതേ മേഖലകളിലെ അസാധാരണമായ സംഭാവനകള്‍ മുന്‍നിര്‍ത്തി ഫാഷന്‍ ടൈറ്റിലുകളും, ഈ വര്‍ഷത്തെ മികച്ച വസ്ത്രബ്രാന്‍ഡുകള്‍ക്ക് എക്‌സ്‌ക്ലൂസീവ് ഫാഷന്‍ അവാര്‍ഡുകളും ഫാഷന്‍ വീക്കില്‍ സമ്മാനിയ്ക്കും.
ഉദ്ഘാടന ചടങ്ങിൽ ലുലു ഇന്ത്യ ബയിംഗ് ഹെഡ് ദാസ് ദാമോദരൻ, ലുലു മാൾ ജനറൽ മാനേജർ ഹരി സുഹാസ്, മാരിയറ്റ് ജനറൽ മാനേജർ ശുഭാംഗർ ബോസ്, ലുലു ഹൈപ്പർമാർക്കറ്റ് ഡി ജി എം ജോ പൈനേടത്ത് എന്നിവരും സംബന്ധിച്ചു.