LogoLoginKerala

WWE ഗ്ലാമർ താരം അണ്ടർടേക്കർ വിരമിച്ചു

WWE റെസ്ലിംഗ് ചരിത്രത്തിലെ ഗ്ലാമര് താരങ്ങളിലൊരാളായ ‘ദി അണ്ടര്ടേക്കര്’ വിരമിച്ചു. അമേരിക്കയുടെ പ്രൊഫഷണൽ റെസ്ലിംഗ് താരമായിരുന്ന അദ്ദേഹം 1990ലാണ് ഡബ്ല്യുഡബ്ല്യുഇയിലേക്ക് കളം മാറിയത്. മാർക്ക് വില്ല്യം കൽവെ എന്ന യഥാർത്ഥ പേരിനു പകരം അണ്ടർടേക്കർ എന്ന പേരും സ്വീകരിച്ചു. റിങ്ങിലേക്ക് ഇനിയൊരിക്കലും ഒരു മടങ്ങിവരവുണ്ടാകില്ലെന്ന് അണ്ടര്ടേക്കര് വ്യക്തമാക്കി. 1990ല് ആരംഭിച്ച മൂന്നു പതിറ്റാണ്ടോളം നീണ്ട കരിയറിനാണ് 55 കാരനായ അദ്ദേഹം അവസാനം കുറിച്ചത്. അദ്ദേഹത്തെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയായ ‘അണ്ടര്ടേക്കര്: ദ ലാസ്റ്റ് റൈഡി’ന്റെ അഞ്ചാമത്തെയും അവസാനത്തെയും …
 

WWE റെസ്ലിംഗ് ചരിത്രത്തിലെ ഗ്ലാമര്‍ താരങ്ങളിലൊരാളായ ‘ദി അണ്ടര്‍ടേക്കര്‍’ വിരമിച്ചു. അമേരിക്കയുടെ പ്രൊഫഷണൽ റെസ്‌ലിംഗ് താരമായിരുന്ന അദ്ദേഹം 1990ലാണ് ഡബ്ല്യുഡബ്ല്യുഇയിലേക്ക് കളം മാറിയത്. മാർക്ക് വില്ല്യം കൽവെ എന്ന യഥാർത്ഥ പേരിനു പകരം അണ്ടർടേക്കർ എന്ന പേരും സ്വീകരിച്ചു. റിങ്ങിലേക്ക് ഇനിയൊരിക്കലും ഒരു മടങ്ങിവരവുണ്ടാകില്ലെന്ന് അണ്ടര്‍ടേക്കര്‍ വ്യക്തമാക്കി.

1990ല്‍ ആരംഭിച്ച മൂന്നു പതിറ്റാണ്ടോളം നീണ്ട കരിയറിനാണ് 55 കാരനായ അദ്ദേഹം അവസാനം കുറിച്ചത്. അദ്ദേഹത്തെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയായ ‘അണ്ടര്‍ടേക്കര്‍: ദ ലാസ്റ്റ് റൈഡി’ന്റെ അഞ്ചാമത്തെയും അവസാനത്തെയും എപ്പിസോഡിലാണ് താന്‍ WWE കരിയര്‍ അവസാനിപ്പിച്ചതായി അണ്ടര്‍ടേക്കര്‍ അറിയിച്ചത്. റെസ്സല്‍മാനിയ 36ല്‍ എ.ജെ സ്റ്റൈല്‍സിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം. ഏഴു തവണ ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യനായിട്ടുണ്ട്. ആറു തവണ ടാഗ് ടീം കിരീടവും സ്വന്തമാക്കി. നിരവധി സിനിമകളിലും അദ്ദേഹം വേഷമിട്ടു. ആരാധകര്‍ ഡെഡ്മാന്‍ എന്നു വിളിക്കുന്ന അണ്ടര്‍ടേക്കറുടെ ശവപ്പെട്ടിയിൽ നിന്ന് റിങ്ങിലേക്കുള്ള വരവ് ഏറെ പ്രസിദ്ധമായിരുന്നു.

WWE ഗ്ലാമർ താരം അണ്ടർടേക്കർ വിരമിച്ചു

90കളിലാണ് അദ്ദേഹം റിങ്ങിൽ വിസ്മയങ്ങൾ തീർത്തത്. ഡബ്ല്യുഡബ്ല്യുഇയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് അണ്ടർടേക്കർ. ഇടിക്കൂട്ടിലേക്കുള്ള എൻട്രിയിലെ നാടകീയതയും സ്റ്റൈലിഷായ മൂവുകളും അദ്ദേഹത്തിന് ഒട്ടേറെ ആരാധകരെ സമ്മാനിച്ചു. റസൽമാനിയയിൽ അദ്ദേഹം കുറിച്ച തുടർച്ചയായ 21 വിജയങ്ങൾ ഒരു റെക്കോർഡ് ആണ്. 2018ൽ ജോൺ സീനയെ മൂന്ന് മിനിട്ടിൽ പരാജയപ്പെടുത്തിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടമായിരുന്നു. ഇടക്ക് അദ്ദേഹം ഇടിക്കൂട്ടിൽ നിന്ന് വിട്ടു നിന്നെങ്കിലും ഏറെ വൈകാതെ ശക്തമായി തിരികെ എത്തിയിരുന്നു.