LogoLoginKerala

ധോണിയുടെ ബയോപിക്കിലെ നായകൻ; നടൻ സുശാന്ത് സിങ് രാജ്‌പുത് മരിച്ച നിലയിൽ

ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്. 34 വയസ്സായിരുന്നു. മുംബൈയിലെ വസതിയില് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രഥമിക നിഗമനം. M S ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ. സുശാന്തിന്റെ മുൻ മാനേജർ തിങ്കളാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ചേതൻ ഭഗത്തിന്റെ ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ …
 

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍. 34 വയസ്സായിരുന്നു. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രഥമിക നിഗമനം. M S ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ. സുശാന്തിന്റെ മുൻ മാനേജർ തിങ്കളാഴ്ച ആത്മഹത്യ ചെയ്തിരുന്നു.

ചേതൻ ഭഗത്തിന്റെ ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം. 1986 ജനുവരി 21ന് ബിഹാറിലെ പട്നയിൽ ജനിച്ച സുശാന്ത്, ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 2013ല്‍ ഇറങ്ങിയ ആദ്യ ചിത്രമായ കൈ പോ ചെയിലെ അഭിനയത്തിന് ഒട്ടേറെ അഭിനന്ദനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.രണ്ടാം ചിത്രമായ ശുദ്ധ് ദേശി റൊമാന്‍സിലും സുശാന്ത് ശ്രദ്ധിക്കപ്പെട്ടു.

കഴിഞ്ഞ ആറു മാസമായി സുശാന്തിനു മാനസികമായ പ്രശ്നങ്ങൾ അലട്ടിയിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ഇതാകും ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്.