LogoLoginKerala

രാമരാജാവിന്റെ തിരുപുറപ്പാട്; കിടിലം ടീസറുമായി ശ്രീ 4 എലിഫന്റ്സ്

ഇ ഫോർ എലിഫന്റ് എന്ന പ്രശസ്തമായ ആനപരമ്പരക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാർ അരൂക്കുറ്റി തുടങ്ങുന്ന ഏറ്റവും പുതിയ ആനപരമ്പര ‘ശ്രീ ഫോർ എലിഫന്റ്സ്’ യുട്യൂബ് ചാനലിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ആനപ്രേമികളുടെ ഹരമായ ഗജവീരൻ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കേന്ദ്രകഥാപാത്രമാക്കി പരമ്പരയുടെ രണ്ടാം ടീസറും ഇറങ്ങിയിരിക്കുകയാണ്. ശ്രീകുമാർ അരൂക്കുറ്റി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്. Also Read: കണ്ടാലും കേട്ടാലും മതിവരാത്ത ആനക്കഥകൾ വീണ്ടുമെത്തുന്നു പ്രമുഖ സംവിധായകനും കഥാകൃത്തും ആന …
 

ഇ ഫോർ എലിഫന്റ് എന്ന പ്രശസ്തമായ ആനപരമ്പരക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാർ അരൂക്കുറ്റി തുടങ്ങുന്ന ഏറ്റവും പുതിയ ആനപരമ്പര ‘ശ്രീ ഫോർ എലിഫന്റ്സ്’ യുട്യൂബ് ചാനലിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ആനപ്രേമികളുടെ ഹരമായ ഗജവീരൻ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കേന്ദ്രകഥാപാത്രമാക്കി പരമ്പരയുടെ രണ്ടാം ടീസറും ഇറങ്ങിയിരിക്കുകയാണ്. ശ്രീകുമാർ അരൂക്കുറ്റി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്.

Also Read: കണ്ടാലും കേട്ടാലും മതിവരാത്ത ആനക്കഥകൾ വീണ്ടുമെത്തുന്നു

പ്രമുഖ സംവിധായകനും കഥാകൃത്തും ആന വിദഗ്ധനുമായ മാടമ്പ് കുഞ്ഞുകുട്ടൻ തിരുമേനി അവതാരകനായി എത്തി നിരവധി പ്രേക്ഷകരെ ആകർഷിച്ച ഈ പരിപാടിയുടെ സംപ്രേക്ഷണം ഇടക്കാലത്ത് മുടങ്ങിയിരുന്നു. തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി സമാനമായ ഒരു ആന പരമ്പരക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആനപ്രേമികൾ.

Also Read: ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്

ശ്രീ ഫോർ എലിഫന്റ്സ് എന്ന യുട്യൂബ് ചാനലിലൂടെ വീണ്ടും തങ്ങളുടെ ഇഷ്ട ഗജവീരന്മാരെ ഒരുനോക്കു കാണാനും അവരുടെ വിശേഷങ്ങളറിയാനും കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് കേരത്തിലങ്ങോളമിങ്ങോളമുള്ള ആനസ്നേഹികൾ ഒന്നടങ്കം.

രാമരാജാവിന്റെ തിരുപുറപ്പാട്; കിടിലം ടീസറുമായി ശ്രീ 4 എലിഫന്റ്സ്

തെച്ചിക്കോടൻ ടീസർ കാണാം: