LogoLoginKerala

പ്രതിഫലം പകുതിയാക്കി മോഹൻലാൽ; പ്രതിഫലം കൂട്ടിയ താരങ്ങൾക്ക് എതിരെ നടപടി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തകർന്നടിഞ്ഞ മലയാള സിനിമ ലോകം ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്.കോവിഡ് ലോക്ക് ഡൗൺ നാളുകൾക്ക് ശേഷം ഇളവുകൾ വന്നു തുടങ്ങി. മുടങ്ങിക്കിടന്ന നിരവധി സിനിമകൾ പുനഃരാരംഭിക്കുകയും പുതിയ സിനിമകൾ ചിത്രീകരണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. Also Read: യുട്യൂബിൽ വീണ്ടും ശാന്തിവിള ദിനേശ്; ഇത്തവണ വിഷയം മോഹൻലാലും ആന്റണി പെരുമ്പാവൂരും കോവിഡ് പ്രതിസന്ധിയെ മറികടക്കുവാൻ പ്രതിഫലം പകുതിയായി കുറക്കുവാൻ നിർമ്മാതാക്കൾ താരങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. അതിനാൽത്തന്നെ പ്രതിഫലം കുറച്ച നടന്മാരുടെ ചിത്രങ്ങൾക്ക് മാത്രമേ ചിത്രീകരണത്തിന് അനുമതി നൽകിയിട്ടുള്ളൂ. Also …
 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തകർന്നടിഞ്ഞ മലയാള സിനിമ ലോകം ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്.കോവിഡ് ലോക്ക് ഡൗൺ നാളുകൾക്ക് ശേഷം ഇളവുകൾ വന്നു തുടങ്ങി. മുടങ്ങിക്കിടന്ന നിരവധി സിനിമകൾ പുനഃരാരംഭിക്കുകയും പുതിയ സിനിമകൾ ചിത്രീകരണം തുടങ്ങുകയും ചെയ്‌തിട്ടുണ്ട്‌.

Also Read: യുട്യൂബിൽ വീണ്ടും ശാന്തിവിള ദിനേശ്; ഇത്തവണ വിഷയം മോഹൻലാലും ആന്റണി പെരുമ്പാവൂരും

കോവിഡ് പ്രതിസന്ധിയെ മറികടക്കുവാൻ പ്രതിഫലം പകുതിയായി കുറക്കുവാൻ നിർമ്മാതാക്കൾ താരങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. അതിനാൽത്തന്നെ പ്രതിഫലം കുറച്ച നടന്മാരുടെ ചിത്രങ്ങൾക്ക് മാത്രമേ ചിത്രീകരണത്തിന് അനുമതി നൽകിയിട്ടുള്ളൂ.

Also Read: ഒരു ഫെമിനിസ്റ്റിന് ‘ഭര്‍ത്താക്കന്‍മാരെ’ ആവശ്യമില്ല; റിമ കല്ലിങ്കൽ

നിർമ്മാതാക്കളുടെ അഭ്യർത്ഥനയെ മാനിച്ച് മുൻ ചിത്രത്തേക്കാൾ പകുതി പ്രതിഫലമേ മോഹൻലാൽ ദൃശ്യം രണ്ടാംഭാഗത്തിൽ അഭിനയിക്കുവാൻ ആവശ്യപ്പെട്ടിട്ടുള്ളു എന്ന് വ്യക്തമാക്കിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ടോവിനോ 25 ലക്ഷം കൂട്ടിയെന്നും വെളിപ്പെടുത്തി. പ്രതിഫലം ഉയർത്തിയ ടോവിനോയുടെയും ജോജുവിന്റെയും ചിത്രങ്ങൾക്ക് ചിത്രീകരണാനുമതി നിഷേധിച്ചിരിക്കുകയാണ് നിർമ്മാതാക്കളുടെ സംഘടന. അവർക്കെതിരെ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.

Also Read: സൈനികരെ അപമാനിച്ചു; യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍