സച്ചി ചെയ്യാനിരുന്ന പൃഥ്വിരാജ് ചിത്രം വരുന്നു; സംവിധാനം ജയന് നമ്പ്യാര്‍
അകാലത്തിൽ അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അസോസിയേറ്റ് ജയന് നമ്പ്യാര്‍ വിലായത്ത് ബുദ്ധ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. പൃഥ്വിരാജ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇന്ദുഗോപന് എഴുതിയ വിലായത്ത് ബുദ്ധ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ. ജയന് നമ്പ്യാരുടെ തിരക്കഥ പൂര്‍ത്തിയായതിന് ശേഷം വിലായത്ത് ബുദ്ധയിലേക്ക് കടക്കാനായിരുന്നു സച്ചി ആലോചിച്ചിരുന്നത്. അതിനിടയില്‍ അപ്രതീക്ഷിതമായാണ് സച്ചിയുടെ വിയോഗം സംഭവിച്ചത്. അതോടെ ജയന്റെ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇപ്പോള്‍ വിലായത്ത് ബുദ്ധ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് ജയന് നമ്പ്യാര്‍. ഇന്ദുഗോപനും രാജേഷും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. കോവിഡ് രോഗവ്യാപനം മാറിയതിന് ശേഷം ചിത്രീകരണം തുടങ്ങുമെന്നാണ് സൂചനകൾ.