പേളി മാണിയുടെ ബോളിവുഡ് ചിത്രം ‘ലുഡോ’ ട്രെയിലര്‍ എത്തി
മലയാളി താരം പേളി മാണി അഭിനയിച്ച അഭിഷേക് ബച്ചൻ നായകനാവുന്ന ബോളിവുഡ് ചിത്രം ‘ലുഡോ’ ട്രെയിലര് പുറത്തിറങ്ങി. നഴ്സിന്റെ വേഷത്തിലാണ് പേളി മാണി ട്രെയിലറില് എത്തുന്നത്. ഒരു നഗരത്തിൽ നടക്കുന്ന നാല് കഥകളാണ് ചിത്രത്തിന് ആധാരം. Also Read: സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനിൽ അഭിഷേക് ബച്ചനെക്കൂടാതെ ആദിത്യ റോയ് കപൂര്, രാജ്കുമാര് റാവു, സന്യ മല്ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, പങ്കജ് ത്രിപാഠി, രോഹിത് ഷറഫ് എന്നിവരാണ് മറ്റു താരങ്ങള്. Also Read: പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു സംവിധായകന് അനുരാഗ് …
Tue, 20 Oct 2020
മലയാളി താരം പേളി മാണി അഭിനയിച്ച അഭിഷേക് ബച്ചൻ നായകനാവുന്ന ബോളിവുഡ് ചിത്രം ‘ലുഡോ’ ട്രെയിലര് പുറത്തിറങ്ങി. നഴ്സിന്റെ വേഷത്തിലാണ് പേളി മാണി ട്രെയിലറില് എത്തുന്നത്. ഒരു നഗരത്തിൽ നടക്കുന്ന നാല് കഥകളാണ് ചിത്രത്തിന് ആധാരം.
Also Read: സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനിൽ
അഭിഷേക് ബച്ചനെക്കൂടാതെ ആദിത്യ റോയ് കപൂര്, രാജ്കുമാര് റാവു, സന്യ മല്ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, പങ്കജ് ത്രിപാഠി, രോഹിത് ഷറഫ് എന്നിവരാണ് മറ്റു താരങ്ങള്.
Also Read: പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു
സംവിധായകന് അനുരാഗ് ബസുവിനൊപ്പം ഭൂഷണ്‍ കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, തനി സോമാരിറ്റ ബസു, കൃഷ്ണന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നവംബര്‍ 12ന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും.
Also Read: ജയസൂര്യ കബളിക്കപ്പെട്ടോ? അവകാശവാദവുമായി വീഡിയോ