LogoLoginKerala

സിനിമ സീരിയൽ താരം അനിൽ മുരളി അന്തരിച്ചു

നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖമായിരുന്നു. ആസ്റ്റർ മെഡിസിറ്റിൽ ചികിത്സയിലായിരുന്നു. ഈ മാസം 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ടെലിവിഷന് സീരിയലുകളിലൂടെയാണ് അനിൽ മുരളി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1993ല് പ്രദര്ശനത്തിനെത്തിയ കന്യാകുമാരിയില് ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില് ചെറുതും വലുതുമായ വേഷങ്ങള് ചെയ്തു. പ്രധാനമായും വില്ലന് വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്റെ …
 

നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖമായിരുന്നു. ആസ്റ്റർ മെഡിസിറ്റിൽ ചികിത്സയിലായിരുന്നു. ഈ മാസം 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അനിൽ മുരളി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1993ല്‍ പ്രദര്‍ശനത്തിനെത്തിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. പ്രധാനമായും വില്ലന്‍ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, ആമേന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. തമിഴ് തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.