LogoLoginKerala

ജോസഫ് തമിഴ് റീമേക്ക് ‘വിചിത്തിരൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വൻവിജയം നേടിയ ജോസഫിന്റെ തമിഴ് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. ‘വിചിത്തിരൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ ശിവകാർത്തികേയനാണ് റിലീസ് ചെയ്തത്. Also Read: ദൃശ്യം രണ്ടാം ഭാഗത്തിന് ഒരുങ്ങി എസ്തർ; ചിത്രങ്ങൾ കാണാം എം. പത്മകുമാര് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി സ്റ്റുഡിയോയുടെ ബാനറിൽ ബാലയാണ് ചിത്രം നിർമ്മിക്കുന്നത്. താരായ് തപ്പട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്.കെ സുരേഷാണ് നായകനാകുന്നത്. Also Read: ഒടിടി പ്ലാറ്റ്ഫോമുകളുടെ പേരിൽ തട്ടിപ്പ്; ബാദുഷ മലയാള പതിപ്പ് …
 

വൻവിജയം നേടിയ ജോസഫിന്‍റെ തമിഴ് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘വിചിത്തിരൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ നടൻ ശിവകാർത്തികേയനാണ് റിലീസ് ചെയ്തത്.

Also Read: ദൃശ്യം രണ്ടാം ഭാഗത്തിന് ഒരുങ്ങി എസ്തർ; ചിത്രങ്ങൾ കാണാം

എം. പത്മകുമാര്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി സ്റ്റുഡിയോയുടെ ബാനറിൽ ബാലയാണ് ചിത്രം നിർമ്മിക്കുന്നത്. താരായ് തപ്പട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍.കെ സുരേഷാണ് നായകനാകുന്നത്.

Also Read: ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പേരിൽ തട്ടിപ്പ്; ബാദുഷ

മലയാള പതിപ്പ് പോലെ ആർ‌ കെ സുരേഷും ചിത്രത്തിൽ രണ്ടു രൂപത്തിൽ എത്തും. ചിത്രത്തിനായി ഫിറ്റ്നസിൽ വളരെ കഠിനാധ്വാനം ചെയ്ത അദ്ദേഹം ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി 22 കിലോ ഭാരം കുറച്ചിരുന്നു. ജനുവരിയിൽ തന്നെ ചിത്രത്തിനായി ആർ. കെ സുരേഷ് തയ്യാറെടുത്തിരുന്നു. ജി വി പ്രകാശാണ് സംഗീതം.

Also Read: അഭിനയ ചക്രവർത്തിക്ക് ഇന്ന് പിറന്നാൾ

ജോജു ജോര്‍ജ്ജിന്‍റെ കരിയറിലെ മികച്ച കഥാപാത്രമായിരുന്നു ജോസഫിലേത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നടനെ തേടിയെത്തി. ദേശീയ ചലച്ചിത്ര പുരസ്കാരവും (പ്രത്യേക പരാമർശം) ജോസഫിന് ലഭിച്ചു.

Also Read: ഉണ്ണി മുകുന്ദൻ നിർമ്മാതാവാകുന്ന “ബ്രൂസ് ലീ”

ജോസഫ് തമിഴ് റീമേക്ക് ‘വിചിത്തിരൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി