രാജീവ് രവി, ആസിഫ് അലി ചിത്രം കുറ്റവും ശിക്ഷയും ഫസ്റ്റ് ലുക്ക്
രാജീവ് രവിയുടെ ഏറ്റവും പുതിയ ചിത്രം കുറ്റവും ശിക്ഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്. സണ്ണി വെയ്ന്‍, സെന്തില്‍ കൃഷ്ണ, അലന് സിയര്, ഷറഫുദ്ദീന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സിബി തോമസും ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ത്രില്ലര്‍ ചിത്രമായ കുറ്റവും ശിക്ഷയും രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീരണം. ‘മാന്‍ ഗെറ്റ്സ് യൂസ്ഡ് ടു എവരിതിംങ് ദ സ്കൗണ്ട്രല്’ എന്ന ടാഗ് ലൈനോട് കൂടിയാണ് കുറ്റവും ശിക്ഷയും …
Nov 1, 2020, 20:26 IST
രാജീവ് രവിയുടെ ഏറ്റവും പുതിയ ചിത്രം കുറ്റവും ശിക്ഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്.
സണ്ണി വെയ്ന്‍, സെന്തില്‍ കൃഷ്ണ, അലന് സിയര്, ഷറഫുദ്ദീന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സിബി തോമസും ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ത്രില്ലര്‍ ചിത്രമായ കുറ്റവും ശിക്ഷയും രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീരണം.
‘മാന്‍ ഗെറ്റ്സ് യൂസ്ഡ് ടു എവരിതിംങ് ദ സ്കൗണ്ട്രല്’ എന്ന ടാഗ് ലൈനോട് കൂടിയാണ് കുറ്റവും ശിക്ഷയും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. ഇതിന്റെ മലയാളം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മാര്‍ച്ച് ഫസ്റ്റിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി ആര് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.