LogoLoginKerala

വർഷങ്ങളായി മോഹൻലാൽ മാത്രം ഓർത്തിരുന്ന ഒരു പിറന്നാൾ ഇന്ന് മലയാള സിനിമാലോകം ഏറ്റെടുത്തപ്പോൾ

സൂപ്പർ സ്റ്റാർ സുരേഷ്ഗോപി – SG എന്ന് ലോകം സ്നേഹപൂർവ്വം വിളിക്കുന്ന മലയാളത്തിന്റെ ആക്ഷൻ ഹീറോക്ക് ഇന്ന് അറുപത്തിയൊന്നാം പിറന്നാൾ. മലയാള സിനിമയുടെ സുവർണകാലഘട്ടത്തിലെ മൂന്ന് പ്രധാനികളിൽ ഒരാൾ. പുരാണങ്ങളിലെ ത്രിമൂർത്തികളെപ്പോലെ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി എന്ന് മലയാളികൾ ഒന്നടങ്കം ഒറ്റസ്വരത്തിൽ പറഞ്ഞിരുന്ന കാലഘട്ടം. ഒരു ഇടവേളക്ക് ശേഷം ദുൽഖർ സൽമാൻ നിർമിച്ച് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സുരേഷ്ഗോപി. ഇപ്പോഴിതാ …
 

സൂപ്പർ സ്റ്റാർ സുരേഷ്‌ഗോപി – SG എന്ന് ലോകം സ്നേഹപൂർവ്വം വിളിക്കുന്ന മലയാളത്തിന്റെ ആക്ഷൻ ഹീറോക്ക് ഇന്ന് അറുപത്തിയൊന്നാം പിറന്നാൾ.

മലയാള സിനിമയുടെ സുവർണകാലഘട്ടത്തിലെ മൂന്ന് പ്രധാനികളിൽ ഒരാൾ. പുരാണങ്ങളിലെ ത്രിമൂർത്തികളെപ്പോലെ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി എന്ന് മലയാളികൾ ഒന്നടങ്കം ഒറ്റസ്വരത്തിൽ പറഞ്ഞിരുന്ന കാലഘട്ടം. ഒരു ഇടവേളക്ക് ശേഷം ദുൽഖർ സൽമാൻ നിർമിച്ച് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സുരേഷ്‌ഗോപി. ഇപ്പോഴിതാ തന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് പുറത്തുവന്ന കാവൽ സിനിമയുടെ ടീസറിലൂടെ സുരേഷ്‌ഗോപി സോഷ്യൽമീഡിയ അടക്കിഭരിക്കുന്നു. പ്രിയപ്പെട്ട ആക്ഷൻ താരത്തിന് മലയാളസിനിമാ പ്രവർത്തകർ മത്സരിച്ച് പിറന്നാൾ ആശംസകൾ നേരുന്ന കാഴ്ച്ചയാണ് സാമൂഹമാധ്യമങ്ങൾ മുഴുവനും.

വർഷങ്ങളായി മോഹൻലാൽ മാത്രം ഓർത്തിരുന്ന ഒരു പിറന്നാൾ ഇന്ന് മലയാള സിനിമാലോകം ഏറ്റെടുത്തപ്പോൾ

പക്ഷേ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇതല്ലായിരുന്നു അവസ്ഥ. മലയാള സിനിമ മേഖല പൂർണമായും സുരേഷ്‌ഗോപി എന്ന നടനെ ഒഴിവാക്കി നിർത്തിയിരിക്കുകയായിരുന്നു. അപ്പോഴും സുരേഷ്‌ഗോപിയുമായി ഗാഢസൗഹൃദം നിലനിർത്തിയിരുന്ന മോഹൻലാൽ മാത്രമാണ് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നത്. ഇപ്പോൾ സിനിമാതാരങ്ങളും സംവിധായകരും നിർമ്മാതാക്കളൂം അണിയറപ്രവർത്തകരും ഒന്നടങ്കം ആശംസകളുമായി എത്തുമ്പോൾ ‘നല്ല കാലത്ത് കൂടെ നിൽക്കാൻ ആയിരം പേർ വരും’ എന്ന തത്വം സംഭവിക്കുന്നു എന്നാണ് ഒരു വിഭാഗം ആരാധകരുടെ കമന്റുകൾ. സുരേഷ്‌ഗോപിക്ക് സിനിമകൾ ഇല്ലാതിരുന്ന കാലത്തും മുടങ്ങാതെ ആശംസകളുമായി വന്നിരുന്ന മോഹൻലാലിന്റെ നിലപാടിനെയും അഭിനന്ദിച്ച് നിരവധി ആരാധകർ രംഗത്തെത്തി.

എന്തായാലും രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട്, മണിച്ചിത്രത്താഴ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഗണത്തിലേക്ക് എത്തിപ്പെടാവുന്ന മറ്റൊരു ചിത്രവുമായി മോഹൻലാൽ സുരേഷ്‌ഗോപി കൂട്ടുകെട്ട് വീണ്ടും വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

സുരേഷ് ഗോപി എന്ന താരം എവിടെയാണോ നിർത്തിയത്, അവിടെ നിന്ന് വീണ്ടും തുടങ്ങുകയാണ്. ‘ചാരമാണെന്ന് കരുതി ചികയാൻ നിക്കണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും’. സുരേഷ് ഗോപി എന്ന നടനിലെ ആക്ഷൻ ഹീറോ പരിവേഷം എങ്ങും പോയിട്ടില്ല, അതവിടെത്തന്നെ ഭദ്രമായുണ്ട് എന്നതിന്റെ തെളിവാണ് കാവൽ സിനിമയിലെ ഈ ഡയലോഗ് എന്നാണ് ആരാധകരുടെ വാദം.

Also Read: മലയാളത്തിന്റെ സൂപ്പർ ഹീറോ സുരേഷ് ഗോപിക്ക് ഇന്ന് 61 വയസ്സ്

വർഷങ്ങളായി മോഹൻലാൽ മാത്രം ഓർത്തിരുന്ന ഒരു പിറന്നാൾ ഇന്ന് മലയാള സിനിമാലോകം ഏറ്റെടുത്തപ്പോൾ
സുരേഷ് ഗോപിയുടെ ഇരുനൂറ്റിഅമ്പതാം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാവല്‍’. അനൂപ് സത്യന്റെ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഗുഡ്‌വിലിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്നു. ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കാവൽ ടീസർ കാണാം..

“ചാരമാണെന്നു കരുതി ചെകയാൻ നിൽക്കേണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും”

വർഷങ്ങളായി മോഹൻലാൽ മാത്രം ഓർത്തിരുന്ന ഒരു പിറന്നാൾ ഇന്ന് മലയാള സിനിമാലോകം ഏറ്റെടുത്തപ്പോൾ

1965ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി അഭിനയരംഗത്തെത്തുന്നത്. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള താരം ഇപ്പോൾ രാജ്യസഭാ എംപി കൂടിയാണ്. അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന ഹിറ്റ് ചിത്രത്തിലൂടെ സ്വപ്നതുല്യമായ തിരിച്ചുവരവാണ് നടൻ നടത്തിയിരിക്കുന്നത്.