LogoLoginKerala

മോഹൻലാൽ ആനക്കൊമ്പ് കേസ്, പിൻവലിക്കാൻ സർക്കാരിന്റെ അപേക്ഷ

നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ച കേസ് പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകി. വനം വകുപ്പ് റജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാനാണ് അപേക്ഷ നൽകിയത്. കുറുപ്പംപടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. പിൻവലിക്കാവുന്ന കേസാണെന്ന വാദമാണ് സർക്കാർ അഭിഭാഷകൻ മുന്നോട്ട് വച്ചത്. കേസ് ജൂലൈ 24ന് വീണ്ടും പരിഗണിക്കും. 2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകൾ കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വച്ചത് കുറ്റകരവും ശിക്ഷാർഹവുമാണെന്ന് വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ …
 

നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ച കേസ് പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകി. വനം വകുപ്പ് റജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാനാണ് അപേക്ഷ നൽകിയത്.

കുറുപ്പംപടി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. പിൻവലിക്കാവുന്ന കേസാണെന്ന വാദമാണ് സർക്കാർ അഭിഭാഷകൻ മുന്നോട്ട് വച്ചത്. കേസ് ജൂലൈ 24ന് വീണ്ടും പരിഗണിക്കും. 2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകൾ കണ്ടെത്തിയത്.

ആനക്കൊമ്പ് കൈവശം വച്ചത് കുറ്റകരവും ശിക്ഷാർഹവുമാണെന്ന് വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമാണ് മോഹൻലാലിനെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചത്.