LogoLoginKerala

“എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്‌ടമെന്ന്. അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു”

മുൻപോട്ടുള്ള യാത്രയിൽ തനിക്ക് ഏറെ കരുത്തും പ്രചോദനവും നൽകിയ വ്യക്തിയായിരുന്നു സച്ചിയെന്ന് ഗൗരി നന്ദയുടെ കുറിപ്പിൽ പറയുന്നു. തന്റെയുള്ളിലെ കലാകാരിയെ ലോകത്തിനു മുൻപിൽ കാണിച്ചുകൊടുക്കാൻ സച്ചിസാർ തന്നെ വേണ്ടിവന്നുവെന്ന് ഗൗരി നന്ദ പറയുന്നു. ‘എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു’ എന്നും സച്ചിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ഗൗരി നന്ദ കുറിച്ചു. ഗൗരി നന്ദയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.. ലക്ഷ്യത്തിലെത്താനുള്ള ആ വലിയ പടികൾ, ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിർമ്മിച്ച് …
 

മുൻപോട്ടുള്ള യാത്രയിൽ തനിക്ക് ഏറെ കരുത്തും പ്രചോദനവും നൽകിയ വ്യക്തിയായിരുന്നു സച്ചിയെന്ന് ഗൗരി നന്ദയുടെ കുറിപ്പിൽ പറയുന്നു. തന്റെയുള്ളിലെ കലാകാരിയെ ലോകത്തിനു മുൻപിൽ കാണിച്ചുകൊടുക്കാൻ സച്ചിസാർ തന്നെ വേണ്ടിവന്നുവെന്ന് ഗൗരി നന്ദ പറയുന്നു. ‘എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു’ എന്നും സച്ചിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ഗൗരി നന്ദ കുറിച്ചു.

‍ഗൗരി നന്ദയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

ലക്ഷ്യത്തിലെത്താനുള്ള ആ വലിയ പടികൾ, ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിർമ്മിച്ച് അതിൽ എന്നെ കയറ്റി നിർത്തി, നീ ഇനി ധൈര്യമായി മുൻപോട്ടു പൊക്കോ എന്നും പറഞ്ഞ്‌ അതിലൂടെ എന്നെ നടത്തിച്ചു…നിന്റെ എല്ലാം ഉയർച്ചകളും കാണാൻ ഞാൻ ഇവിടെ ഉണ്ട്‌ എന്ന് പറഞ്ഞിട്ട്?……എപ്പോഴും പറയുന്ന വാക്കുകൾ “ടാ നീ രക്ഷപെടും ” …ശരിയാ, എന്നെ രക്ഷപെടുത്താൻ ആരും അറിയാതിരുന്ന എന്റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കാൻ സച്ചിയേട്ടാ നിങ്ങൾ തന്നെ വേണ്ടി വന്നു…പക്ഷേ ഒരിക്കലും എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണംവരെ…

ഇനിയും എന്നെ പോലെ ഉള്ളവരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാനുള്ള കൈകൾ ആയിരുന്നില്ലേ അത്, എന്തിനാ ഇത്ര വേഗത്തിൽ പോയേ?…എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്‌ടമെന്ന്…അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു.

 

“എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്‌ടമെന്ന്. അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു”

വ്യാഴാഴ്ച രാത്രിയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി വിടപറഞ്ഞത്. നട്ടെല്ലിനു നടത്തിയ ശസ്ത്രക്രിയക്ക് പിന്നാലെ ഹൃദയസ്തംഭനമുണ്ടായതാണ് സച്ചിയുടെ മരണത്തിന് കാരണമായത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി വെന്റിലേറ്ററിൽ ആയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്.