LogoLoginKerala

നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു

നടി മിയാ ജോര്ജ് വിവാഹിതയാവുന്നു. പുറത്ത് വരുന്ന റിപ്പോര്ട്ടുകൾ പ്രകാരം കൊച്ചി സ്വദേശിയായ അശ്വിന് ഫിലിപ്പാണ് മിയയുടെ വരന്. വിവാഹ നിശ്ചയം കഴിഞ്ഞെന്നും സെപ്റ്റംബറിൽ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്ട്ടുകൾ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കൺസ്ട്രക്ഷൻ കമ്പനി ഉടമയായ അശ്വിൻ ഫിലിപ് ആണ് വരൻ. പാലാക്കാരിയായ മിയ ടെലിവിഷനിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയാവുന്നത്. വരൻ അശ്വിന്റെ വീട്ടില് വച്ച് കഴിഞ്ഞ ദിവസമായിരുന്നു വിവാഹനിശ്ചയം. അതേസമയം വിവാഹവാര്ത്തയോട് മിയ ഇതുവരേയും പ്രതികരിച്ചിട്ടില്ല. പാലാക്കാരിയായ മിയ ടെലിവിഷനിലൂടെയാണ് …
 

നടി മിയാ ജോര്‍ജ് വിവാഹിതയാവുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ പ്രകാരം കൊച്ചി സ്വദേശിയായ അശ്വിന്‍ ഫിലിപ്പാണ് മിയയുടെ വരന്‍. വിവാഹ നിശ്ചയം കഴിഞ്ഞെന്നും സെപ്റ്റംബറിൽ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കൺസ്‌ട്രക്ഷൻ കമ്പനി ഉടമയായ അശ്വിൻ ഫിലിപ് ആണ് വരൻ. പാലാക്കാരിയായ മിയ ടെലിവിഷനിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയാവുന്നത്. വരൻ അശ്വിന്റെ വീട്ടില്‍ വച്ച് കഴിഞ്ഞ ദിവസമായിരുന്നു വിവാഹനിശ്ചയം. അതേസമയം വിവാഹവാര്‍ത്തയോട് മിയ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

പാലാക്കാരിയായ മിയ ടെലിവിഷനിലൂടെയാണ് മലയാളികളുടെ മുന്നിലെത്തുന്നത്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് സിനിമയിലെത്തുകയായിരുന്നു.

ഒരു സ്മോള്‍ ഫാമിലിയായിരുന്നു ആദ്യ സിനിമ. വിരലിൽ എണ്ണാവുന്ന സിനിമകളിലൂടെ മികച്ച അഭിനേത്രിയാണെന്ന് തെളിയിച്ച മിയ വളരെ പെട്ടെന്നു തന്നെ മലയാളത്തിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധന്‍, അനാര്‍ക്കലി, പാവാട, ബ്രേദേഴ്സ് ഡെ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.