കരിയറിലെ 25-ാമത്തെ ചിത്രം ! ബ്രഹ്‌മാണ്ഡ ചിത്രമായി കാർത്തിയുടെ 'ജപ്പാൻ'
കരിയറിലെ 25-ാമത്തെ ചിത്രവുമായി നടൻ കാര്‍ത്തിയെത്തുന്നു. വിരുമന്‍, പൊന്നിയിന്‍ സെല്‍വന്‍ ഹാട്രിക് വിജയത്തിന് ശേഷം കാര്‍ത്തിയുടെ മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രമാണ് ഒരുങ്ങുന്നത്. കരിയറിലെ ഇരുപത്തി അഞ്ചാമത്തെ ചിത്രമായാണ് ജപ്പാന്‍ ഒരുങ്ങുന്നത്. ചെന്നൈയില്‍ നടന്ന പൂജ ചടങ്ങുകളോടെയാണ് ഷൂട്ടിംഗിന് തുടക്കമായി. മലയാളി താരമായ അനു ഇമ്മാനുവലാണ് കാര്‍ത്തിയുടെ നായികയാവുന്നത്. രാജു മുരുകനാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
ശകുനി, കാഷ്‌മോര, ധീരന്‍ അധികാരം ഒന്ന്, കൈതി, സുല്‍ത്താന്‍ എന്നീ അഞ്ച് കാര്‍ത്തി ഹിറ്റുകള്‍ക്ക് പിന്നാലെ ഡ്രീം വാരിയര്‍ പിക്‌ചേര്‍സ് നിര്‍മ്മിക്കുന്ന ആറാമത്തെ കാര്‍ത്തി ചിത്രമാണ് ജപ്പാന്‍. തെലുങ്കില്‍ ഹാസ്യ നടനായും നായകനായും വില്ലനായും ശ്രദ്ധനേടിയ നടന്‍ സുനില്‍ ഈ സിനിമയിലൂടെ തമിഴിലും ചുവടുവെക്കുകയാണ്. ഗോലി സോഡ, കടുക് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ഛായഗ്രാഹകന്‍ വിജയ് മില്‍ടനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. കാര്‍ത്തി ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് കൂട്ടു കെട്ടിലാണ് സിനിമ എത്തുക. തൂത്തുക്കുടിയിലും, കേരളത്തിലുമായാണ് ചിത്രീകരണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടന്‍ തന്നെ പുറത്തു വിടുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സി. കെ. അജയ് കുമാര്‍ ആണ് പിആര്‍ഒ.