LogoLoginKerala

പെപ്പേയുടെ കുടുംബത്തോട് മാപ്പു പറഞ്ഞ് ജൂഡ് ആന്റണി

 
peppe

ടന്‍ ആന്റണി വര്‍ഗീസ് പെപ്പെക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. സത്യമാണോ എന്നു പോലും അറിയാത്ത കാര്യമായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും  പറഞ്ഞതില്‍ കുറ്റബോധമുണ്ടെന്നും സംവിധായകന്‍ ഒരഭിമുഖത്തില്‍ പറഞ്ഞു.  അങ്ങനെ പറയേണ്ടിയിരുന്നില്ല. പറഞ്ഞ ടോണും മാറിപ്പോയി. അദ്ദേഹത്തിന്റെ സഹോദരിക്കും കുടുംബത്തിനും ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഞാന്‍ അവരോട് മാപ്പ് പറയുകയാണ്- ജൂഡ് പറഞ്ഞു.
ക്ഷമാപണം നടത്താന്‍ പെപ്പെയോ വിളിച്ചിരുന്നു. എന്നാല്‍ കിട്ടിയില്ല. ഞാന്‍ ആ നിര്‍മാതാവിന്റെ കാര്യമേ അപ്പോള്‍ ആലോചിച്ചിരുന്നുള്ളു. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതോര്‍ത്തപ്പോള്‍ പറഞ്ഞു പോയതാണ്. ഉള്ളിലില്ലാത്ത ദേഷ്യമാണ് ആവശ്യമില്ലാതെ പുറത്തുവന്നത്. അത് ഭയങ്കര ചീപ്പ് ആയിപ്പോയി.'' ജൂഡ് പറഞ്ഞു.
വായിലെ നാക്ക് മൂലം ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. പാവം പെപ്പെയെ അങ്ങനെ പറഞ്ഞതില്‍ കുറ്റബോധമുണ്ട്. പെപ്പെയുടെ സഹോദരിയുടെ കല്യാണം നടത്തിയത് സിനിമയില്‍ നിന്നുളള അഡ്വാന്‍സ് മേടിച്ച കാശുകൊണ്ടാണെന്ന് ഞാന്‍ പറഞ്ഞു. ആ സമയത്ത് കല്യാണം നടന്നതുകൊണ്ട് അങ്ങനെയാണ് വിശ്വസിച്ചത്. നിര്‍മാതാവിന്റെ കാര്യമേ അപ്പോള്‍ ആലോചിച്ചുള്ളു. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതോര്‍ത്തപ്പോള്‍ പറഞ്ഞു പോയതാണ്. ഉള്ളിലില്ലാത്ത ദേഷ്യമാണ് ആവശ്യമില്ലാതെ പുറത്തുവന്നത്. അത് ഭയങ്കര ചീപ്പ് ആയിപ്പോയെന്ന് ജൂഡ് കുറ്റസമ്മതം നടത്തി.
ജൂഡിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ പെപ്പേയുടെ അമ്മ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പു പറച്ചില്‍ ഉണ്ടായിരിക്കുന്നത്.