LogoLoginKerala

ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവര'; ഫസ്റ്റ് ലുക്ക്

 
devara

പ്രേക്ഷകരുടെ ഇഷ്ടതാരം മാസ് നായകന്‍ ജൂനിയര്‍ എന്‍ടിആറിന്റെ ആരാധകര്‍ കാത്തിരുന്ന ദിനം വന്നെത്തി. എന്‍ ടി ആര്‍ 30 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടൈറ്റില്‍ ജൂനിയര്‍ എന്‍ടിആര്‍ അനൗണ്‍സ് ചെയ്തു. 'ദേവര' എന്നു പേരിട്ടിരിക്കുന്ന ആക്ഷന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൊരട്ടാല ശിവയാണ്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ഫസ്റ്റ് ലുക്കില്‍ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എന്‍ടിആറിനെയാണ് കാണാന്‍ കഴിയുക. നാളെ തന്റെ ജന്മദിനത്തില്‍ ഇന്റര്‍നെറ്റിനെ ജൂനിയര്‍ എന്‍ടിആര്‍ ഇളക്കി മറിക്കുമെന്ന് ഉറപ്പാണ്.

ആല്‍ഫാ മാന്‍ ലുക്കില്‍ എന്‍ടിആര്‍ കസറിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദൈവം എന്ന അര്‍ത്ഥം വരുന്ന 'ദേവര' ഇന്ത്യന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ.

യുവസുധ ആര്‍ട്ട്സും എന്‍.ടി.ആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായ ദേവര 2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. ജാഹ്നവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര.

മിക്കിളിനേനി സുധാകറും കോസരാജു ഹരികൃഷ്ണയും  ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്‌നവേലു ഐ.എസ്.സി,  പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. പി.ആര്‍.ഒ ആതിരദില്‍ജിത്ത്