LogoLoginKerala

കേരളത്തില്‍ ഉൽക്ക വര്‍ഷം വന്നില്ല പകരം ഉണ്ടായത് ട്രോള് പെരുമഴ; 'പ്ലിങ് ' ആയി ആകാശം നോക്കി നിന്നവർ

 
troll

തിരുവനന്തപുരം: ഉൽക്ക വര്‍ഷം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചവരെ ആകാശത്ത് നോക്കി കാത്തിരുന്ന പലരും നിരാശയിലായി. നഗ്ന നേത്രങ്ങളാല്‍ കാണാന്‍ സാധിക്കുമെന്ന് പറഞ്ഞ പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം കാണാൻ ആയില്ല എന്ന് മാത്രമല്ല ആകാശത്ത് ഒരു അത്ഭുത കാഴ്ചയും പ്രത്യക്ഷപ്പെട്ടില്ല.

പുലര്‍ച്ചെ നാലുമണിവരെ പലരും ഉല്‍ക്ക വര്‍ഷം കാണാന്‍ കാത്തിരുന്ന പലരും നിരാശയായി. അതേ സമയം കേരളത്തില്‍ നിരാശ സമ്മാനിച്ചെങ്കിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും ഉല്‍ക്കവര്‍ഷം ദൃശ്യമായി എന്നാണ് വിവരം. എന്നാൽ ഉല്‍ക്കവര്‍ഷം കേരളത്തില്‍ ദൃശ്യമായോ എന്നത് സംബന്ധിച്ച് സ്ഥിരീകണമൊന്നും ഇല്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്.

ഉൽക്ക വർഷം ഉണ്ടായില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ടത് നിരവധി ട്രോളുകളാൽ നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ജ്യോതിയും വന്നില്ല തീയും വന്നില്ല എന്ന കിലുക്കത്തിലെ ക്ലാസ് ഡയലോഗാണ് സോഷ്യല്‍ മീഡിയ വാളുകളില്‍ മുഴങ്ങുന്നത്.

എന്നാല്‍ നൂറുകണക്കിന് ഉല്‍ക്കകള്‍ ഒന്നിച്ച് കാണാം എന്ന് പ്രവചിക്കപ്പെട്ടിരുന്നതെങ്കിലും അത്തരത്തിലൊന്നും ഉണ്ടായില്ലെന്നാണ് പൊതുവില്‍ വരുന്ന റിപ്പോർട്ടുകൾ.