LogoLoginKerala

സർക്കാരിന്റെ രണ്ടാം വാർഷികം :'മിഴിവ് 'ഷോർട്ട് വീഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു

 
mizhiv

ർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2023’ ഓൺലൈൻ ഷോർട്ട് വീഡിയോ മത്സരത്തിലേയ്ക്ക് എൻട്രികൾ ക്ഷണിച്ചു. 'മാറുന്ന കേരളം' എന്നതാണ് മല്സര വിഷയം . ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം . രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം 50000 ,25000 എന്നിങ്ങനെ കാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും.

അഞ്ചു പേർക്ക് പതിനായിരം രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും. വീഡിയോകളുടെ പരമാവധി ദൈർഘ്യം 90 സെക്കന്റാണ് . എൻട്രികൾ മാർച്ച് 23 വരെ mizhiv.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാം.മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല.കൂടുതൽ വിവരങ്ങൾ prd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്