കള്ളപ്പണം വെളുപ്പിക്കൽ; ലൈക്ക പ്രൊഡക്ഷൻസിൽ ഇ ഡി റെയ്ഡ്
Updated: May 16, 2023, 13:09 IST

ചെന്നൈയിലെ സിനിമാ നിര്‍മ്മാണ കമ്പനിയായ ലൈക്കയുടെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച പരിശോധന നടത്തുന്നു. ചെന്നൈ ടിനഗറിലെയും അഡയാറിലെയും കരപ്പാക്കത്തെയും ഓഫീസുകളടക്കം എട്ടിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ബിഗ് ബജറ്റ് സിനിമകളുടെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.
പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗം വന്‍ഹിറ്റായതിന് പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് കൂടാതെ ലൈക്ക മൊബൈല്‍ പോലുള്ള അനുബന്ധ മറ്റ് ബിസിനസ് സംരംഭങ്ങളിലും ലൈക്കയുടെ ഉടമയായ സുബാസ്‌കരന്‍ അല്ലിരാജ പങ്കാളിയാണ്. ലൈകാ മൊബൈലിന്റെ ഒരു ഉപഗ്രൂപ്പായി 2014ലാണ് സുബാസ്‌കരന്‍ ലൈക്ക പ്രൊഡക്ഷന്‍ ആരംഭിച്ചത്.