LogoLoginKerala

യുട്യൂബിൽ ട്രെൻഡിങ്ങായി ദുൽഖറിന്റെ 'സ്വയംവര' തീംസോങ്ങ്

 
Dulqer Salman

സിനിമയെ വെല്ലുന്ന ദൃശ്യമികവും മേക്കിങ്ങുമായി സ്വയംവര സിൽക്സിന്റെ തീം സോങ്ങ്  യുട്യൂബിൽ തരംഗമാകുന്നു. ഇന്നലെ റിലീസ് ചെയ്ത തീം സോങ്ങ് മണിക്കൂറുകൾക്കുള്ളിൽ 4 ലക്ഷം പേരാണ് കണ്ടത്. ബ്രാൻഡ് അംബാസഡറായ ദുൽഖർ സൽമാന്റെയും അനിഖ സുരേന്ദ്രന്റെയും മിന്നുന്ന പ്രകടനങ്ങളാണ് തീം സോങ്ങിന്റെ പ്രത്യേകത.

സ്വയംവര സിൽക്‌സ് ബ്രാൻഡ് അംബാസഡറായ ദുൽഖർ വെട്ടിത്തിളങ്ങുന്ന ഈ മ്യൂസിക്കൽ ആൽബത്തിൽ അനിഖ സുരേന്ദ്രനെ കൂടാതെ, വീണ നന്ദകുമാർ, ഗായകൻ ജി വേണുഗോപാൽ, മീര നായർ തുടങ്ങിയ താരനിരയുമുണ്ട്. പാരമ്പര്യവും ആധുനികതയും ഇഴചേർന്ന വിവാഹ ആഘോഷങ്ങൾ   മുഖ്യപ്രമേയമായി വരുന്ന മ്യൂസിക്കൽ ആൽബത്തിൽ സഹോദരി-സഹോദര ബന്ധം വർണ്ണാഭമായി ചിത്രീകരിച്ചിരിക്കുന്നു.  പ്രോജക്ട് കൺസപ്റ്റ് ആൻഡ് ഐഡിയെഷൻ  പ്രദീപ് എസ് നായർ.   അപ്പുണ്ണി നായരാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ജെബിനാണ് സിനിമാട്ടോഗ്രാഫർ.   സ്റ്റീൽസ് ഷാഫിയും മ്യൂസിക്ക് വിഷ്ണു വിജയ്യും നിർവഹിച്ചിരിക്കുന്നു. ഹരിനാരായണനാണ് ലിറിക്സ്. ഹരിചരണും ശ്രീരഞ്ജിനി കോടമ്പള്ളിയുമാണ് ഗാനാലാപനം.